പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി സഊദിയിൽ ഇന്നു മുതൽ ഒമ്പതു തൊഴിൽ മേഖലയിൽ കൂടി സ്വദേശിവത്ക്കരണം
ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടെ വലയുന്ന പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി സഊദിയിൽ ഇന്നു മുതൽ ഒമ്പതു തൊഴിൽ മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നു.
കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സഊദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ഒന്‍പത് മേഖലകളിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മേഖലക്ക് ഒരുപോലെ ഉത്തരവ് ബാധകമാണ്.
പുതിയ ഹിജ്റ വര്‍ഷം തുടങ്ങുന്ന ഇന്നു മുതലാണ് സ്വദേശിവത്കരണത്തിന്റെ തുടക്കം. കടയിലെ ജീവനക്കാരില്‍ 70 ശതമാനവും സഊദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണ പ്രക്രിയയുടെ തുടര്‍ച്ചയാണിത്. ഒന്‍പത് മേഖലകള്‍ക്കാണ് ഉത്തരവ് ബാധകം. തേയില-കാപ്പി-തേൻ, പഞ്ചസാര-മസാലകൾ, പഴം പച്ചക്കറി, മിനറല്‍ വാട്ടര്‍ മേഖലകള്‍ക്ക് ഉത്തരവ് ബാധകമാണ്. ഈത്തപ്പഴം, ധാന്യങ്ങള്‍, മുട്ട, ഇറച്ചി, എണ്ണ, പാലുല്പന്നങ്ങള് എന്നിവ വില്‍ക്കുന്ന കടകളിലും സ്വദേശിവത്കരണമുണ്ടാകും. വിത്തുകള്‍, പൂവുകള്‍, ഗെയിമുകള്‍, കളിക്കോപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകളും ഉത്തരവ് നടപ്പാക്കണം.
ഇതു വഴി തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരമാനം.
സഊദിയിൽ 2011 മുതലാണ് ഇത്തരത്തിലുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. അന്നു മുതൽ ലക്ഷകണക്കിനു വിദേശികളാണ് ജോലി നഷ്ടപ്പെട്ട് സൗദിഅറേബ്യ വിട്ടത്. ഇന്ത്യക്കു പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സഊദിഅറേബ്യയാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏഴു ലക്ഷത്തോളം ഇന്ത്യക്കാർ സഊദി വിട്ടെന്നാണ് കണക്ക്. ഇപ്പോൾ സൗദിയിൽ 26 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."