ബ്രഹ്മോസ് തൊഴില്‍ പ്രശ്നങ്ങള്‍ നിയമപരമായി പരിഹരിക്കും: മന്ത്രി എ.സി മൊയ്തീന്
തിരുവനന്തപുരം: കെല്ടെക്കിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തൊഴില്‍ പ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമപരമായി പരിഹരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന് നിയമസഭയെ അറിയിച്ചു.
തൊഴിലാളികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ട്രേഡ് യൂനിയനുകള്‍ കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലില്‍ നല്കിയ പരാതിയില്‍ തീര്‍പ്പുണ്ടായിട്ടില്ല.
എങ്കിലും തൊഴിലാളികളുടെ താല്പര്യം മുന്‍നിര്‍ത്തി കോടതി ഉത്തരവിന് വിധേയമായി ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന് കമ്മിറ്റി ചേര്‍ന്ന് തൊഴിലാളികള്‍ക്ക് പ്രൊമോഷന് നല്കാന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചതായും മന്ത്രി പറഞ്ഞു.
ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതിന്റെയും ജീവനക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി സി ദിവാകരന്റെ നിയമസഭയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."