റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂൾ പുതിയ ഭരണസമിതി നിലവില്‍ വന്നു
റിയാദ്: റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. ഹൈദരാബാദ് സ്വദേശിയായ തജമ്മുല്‍ അബ്ദുല്‍ ഖാദറാണ് പുതിയ ചെയര്‍മാന്‍. മലയാളിയായ ഡോ. ജി.പി വര്‍ഗീസ് ഏഴംഗസമിതിയില്‍ അംഗമാണ്. ഡോ. ജുവൈരിയ ജമീല്‍, ഡോ. നാസറുല്‍ ഹഖ്, ഡോ. കനകരാജന്‍, പെരിയസ്വാമി കോടി, ശ്രീഹര്‍ഷ കൂടുവല്ലി വിജയകുമാര്‍ എന്നിവരാണ് മറ്റു അംഗങ്ങൾ.
പഴയ ഭരണസമിതിയുടെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനായി സ്‌കൂള്‍ രക്ഷാധികാരിയായ ഇന്ത്യന്‍ അംബാസഡര്‍ രക്ഷിതാക്കളില്‍ നിന്ന് നാമനിര്‍ദേശം ക്ഷണിച്ചിരുന്നു. സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ സിസ്റ്റം അനലിസ്റ്റാണ് ചെയര്‍മാനായി നിയമിതനായ തജമ്മുല്‍ അബ്ദുല്‍ ഖാദര്‍. റിയാദ് കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് നഴ്‌സിംഗില്‍ ലക്ചററാണ് ജി.പി വര്‍ഗീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."