HOME
DETAILS

മെയ് ദിനം ആചരിച്ചു

  
backup
May 02 2017 | 20:05 PM

%e0%b4%ae%e0%b5%86%e0%b4%af%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81



ഇരവിപുരം: ഐ.എന്‍.ടി.യു.സി ഇരവിപുരം റീജിയനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് ദിനം ആചരിച്ചു. തുല്യ തൊഴിലിന് തുല്യ വേതനം നല്‍കണമെന്ന സുപ്രധാന സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്ന് പതാക ഉയര്‍ത്തിക്കൊണ്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ആവശ്യപ്പെട്ടു.
തുടര്‍ന്ന് മാടന്‍ നടയില്‍നിന്നും പള്ളിമുക്കിലേക്ക് റീജിയനല്‍ പ്രസിഡന്റ് ഒ.ബി രാജേഷിന്റെ നേതൃത്വത്തില്‍ മെയ്ദിന റാലി നടത്തി. തുടര്‍ന്നു നടന്ന സമ്മേളനം ഐ.എന്‍.ടി.യു.സി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. റീജിയനല്‍ പ്രസിഡന്റ് ഒ.ബി രാജേഷ് അധ്യക്ഷനായി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാരി ആര്‍.ചന്ദ്രന്‍, ജില്ലാ സെക്രട്ടറി എ.എം.അന്‍സാരി, സാദത്ത് ഹബീബ്, പള്ളിമുക്ക് എച്ച്. താജുദീന്‍, പൊന്നമ്മ മഹേശ്വരന്‍, കെ.ജി. വാസുദേവന്‍ നായര്‍, ഇ.കെ. കലാം, കിളികൊല്ലൂര്‍ തുളസി, എം.എച്ച്. സനോഫര്‍, ജഹാംഗീര്‍, മുനീര്‍ ബാനു, അയത്തില്‍ ശ്രീകുമാര്‍, കോയിക്കല്‍ രാജേഷ്, സുധീര്‍ കൂട്ടുവിള, ഗോപാലകൃഷ്ണന്‍, ഷണ്‍മുഖസുന്ദരം, എ.കെ. താജുദീന്‍, സോമന്‍, സുലഭ സംസാരിച്ചു.
ചവറ: തൊഴിലാളികളുടെ അവകാശസമരത്തിന്റെ ചരിത്ര സ്മരണയില്‍ നടന്ന മെയ്ദിനം ആവേശമായി.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകള്‍ സംയുക്തമായി ചവറയില്‍ തൊഴിലാളി റാലി നടത്തി. നല്ലേഴുത്ത് ജങ്ഷനില്‍നിന്നും ആരംഭിച്ച റാലി ചവറയില്‍ സമാപിച്ചു. വിവിധ മേഖലകളില്‍ പണിയെടുക്കുന്ന നിരവധി തൊഴിലാളികള്‍ റാലിയില്‍ അണിചേര്‍ന്നു. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടി. മനോഹരന്‍ അധ്യക്ഷനായി. ജി. മുരളീധരന്‍, ആര്‍. രവീന്ദ്രന്‍, ഐ. ഷിഹാബ്, പി.ജി. കൃഷ്ണന്‍, തങ്കമണി പിള്ള, ഷാജി എസ്. പള്ളിപ്പാടന്‍, ശശിവര്‍ണന്‍ സംസാരിച്ചു.
യു.ടി.യു.സി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചവറയില്‍നിന്നും ആരംഭിച്ച റാലി തട്ടാശേരിയില്‍ സമാപിച്ചു. നാരായണപിള്ള, എ.എം സാലി, സി.പി സുധീഷ് കുമാര്‍, സി. ഉണ്ണികൃഷ്ണന്‍, എസ്. ലാലു, എസ്. ശോഭ, മീനാകുമാരി, മുംതാസ് എന്നിവര്‍ നേതൃത്വം നല്‍കി. ഐ.എന്‍.ടി.യു.സി ചവറ റീജിയനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് ദിന റാലിയും അനുമോദനവും നടന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ മഠത്തില്‍ ജങ്ഷനില്‍നിന്നും ആരംഭിച്ച റാലി നടക്കാവില്‍ സമാപിച്ചു.
 കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി ഉദ്ഘാടനം ചെയ്തു. മികച്ച തൊഴിലാളികളെ എന്‍. അഴകേശന്‍ ആദരിച്ചു. തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇ. യൂസുഫ്കുഞ്ഞ് വിതരണം ചെയ്തു.
തങ്കച്ചി പ്രഭാകരന്‍ മെയ് ദിന സന്ദേശം നല്‍കി. ജോസ് വിമല്‍രാജ് അധ്യക്ഷനായി.  കോലത്ത് വേണുഗോപാല്‍, സി.കെ അനിയന്‍കുമാര്‍, സന്തോഷ് തുപ്പാശേരില്‍, വൈ. വിന്‍സന്റ്, കെ.ആര്‍.രവി, ദിലിപ് കൊട്ടാരം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago