സംഘ്പരിവാര്‍ കടന്നുകയറ്റം ചെറുക്കാന്‍ യുവജന കൂട്ടായ്മ ആവശ്യമെന്ന്
കരുനാഗപ്പള്ളി: സംഘ്പരിവാറിന്റെ കടന്നുകയറ്റം ചെറുക്കാന്‍ യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം നാടിന് ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപിള്ള.
ഡി.വൈ.എഫ്.ഐ കുലശേഖരപുരം വില്ലേജ് കമ്മിറ്റിയും കുഴുവേലിമുക്ക് യുനിറ്റും സംയുക്തമായി ഏപ്രില്‍ 24 മുതല്‍ മെയ് ഒന്നുവരെ നടത്തിവന്നിരുന്ന അഖിലകേരളാ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ബ്രിജിത്ത്, സി. രാധാമണി, ശ്രീലേഖ കൃഷ്ണകുമാര്‍, മറ്റത്ത് രാജന്, ബിനു ബാലഭദ്രന്‍, ശ്രീനാഥ്, ചന്തു, താരിഖ് സംസാരിച്ചു. 30 ടീമുകളിലധികം പങ്കെടുത്ത മത്സരത്തില്‍ ഫൈനലില്‍ യങ് സ്റ്റാര്‍ പുത്തന്‍തെരു കിങ്സ് ഇലവന് കരുനാഗപ്പള്ളിയെ പരാജയപ്പെടുത്തി.
ഒന്നാം സമ്മാനം ഉണ്ണി മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും 20,000 രൂപ കാഷ് അവാര്‍ഡും യങ് സ്റ്റാര്‍ പുത്തന്‍തെരുവിന് എം. ശിവശങ്കരപിള്ള സമ്മാനിച്ചു. രണ്ടാം സമ്മാനം എസ്. മോഹന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും 10,000 രൂപ കാഷ് അവാര്‍ഡും കിങ്സ് ഇലവന് കരുനാഗപ്പള്ളി ബ്രിജിത്തില്നിന്നും ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."