രാജാജി മാത്യു തോമസ് റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുട: തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ പ്രചാരണത്തിന് മാറ്റ് കൂട്ടി വീഥികളെ ചെങ്കടലാക്കി റോഡ് ഷോ.
നാസിക്ക് ഡോല്‍, പാരഡി ഗാനങ്ങള്‍, നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ആളൂര്‍ പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കലില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
പ്രൊഫ.കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനായി. ആളൂര്‍, കല്ലേറ്റുംകര, വല്ലക്കുന്ന്, പുല്ലൂര്‍ അണ്ടിക്കമ്പനി, പുളിഞ്ചോട്, കല്ലംകുന്ന് നടവരമ്പ്, ചേലൂര്‍ സെന്റര്‍, എടതിരിഞ്ഞി, ചെട്ടിയാല്‍, കീഴ്ത്താണി, കാറളം, സിവില്‍ സ്റ്റേഷന്‍, പൊറത്തുശേരി, വാതില്‍മാടം മാപ്രാണം ഉള്‍പ്പെടെ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മാടായിക്കോണത്ത് സമാപിച്ചു.
മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പുതുക്കാട്, ഒല്ലൂര്‍ മണ്ഡലങ്ങളിലേക്കു പ്രവേശിക്കുന്ന റോഡ് ഷോ വൈകിട്ട് തൃശൂരില്‍ സമാപിച്ചു.
എല്‍.ഡി.എഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, കെ. ശ്രീകുമാര്‍, ടി.കെ സുധീഷ്, കെ.സി പ്രേമരാജന്‍, കെ.ആര്‍ വിജയ, വി.എ മനോജ് കുമാര്‍, പി. മണി, കെ.കെ ബാബു, എന്‍.കെ ഉദയപ്രകാശ്, കെ.പി ദിവാകരന്‍ മാസ്റ്റര്‍, ലത്തീഫ് കാട്ടൂര്‍, സേതുമാധവന്‍, രാജു പാലത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."