സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 800 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 800 രൂപ കുറഞ്ഞ് 39,440 രൂപയിലെത്തി. ഗ്രാമിന് നൂറ് രൂപ കുറഞ്ഞ് 4,930 രൂപയിലെത്തി. കഴിഞ്ഞമാസം സ്വര്‍ണവില ദിനംപ്രതി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നെങ്കില്‍ ഈമാസം വില കൂടിയും കുറഞ്ഞും വരുന്ന പ്രവണതയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് പവന് വില 40,160 രൂപയായി ഉയര്‍ന്നെങ്കിലും പിന്നീട് വില നേരിയതോതില്‍ കുറഞ്ഞിരുന്നു. ഓഗസ്റ്റ് ഏഴിന് ഒരു പവന്റെ വില 42,000 രൂപയായി ഉയര്‍ന്നു. എന്നാല്‍ ഓഗസ്റ്റ് 10 മുതല്‍ വില പടിപടിയായി കുറഞ്ഞുവന്നു. ഓഗസ്റ്റ് 12ന് ഈമാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞനിരക്കായ 39,200 രൂപയിലെത്തുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് 16 വരെ വില നേരിയതോതില്‍ കൂടിയെങ്കിലും 17ന് വീണ്ടും പവന് 39,200 രൂപയായി കുറഞ്ഞിരുന്നു. 18ന് പവന് 1,040 രൂപകൂടി 40,240 രൂപയായി ഉയര്‍ന്നെങ്കിലും ഇന്നലെ വില 39,440 രൂപയായി ഇടിയുകയായിരുന്നു.
ഭാഷാധ്യാപക പരീക്ഷാ
സര്‍ട്ടിഫിക്കറ്റുകളുടെ വിതരണമാരംഭിച്ചുപി.മുസ്തഫ വെട്ടത്തൂര്‍
പെരിന്തല്‍മണ്ണ: ഉദ്യോഗാര്‍ഥികളുടെ ഏറെനാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാഷാധ്യാപക പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണമാരംഭിച്ചു. പ്രൈമറി വിദ്യാലയങ്ങളിലേക്ക് പരീക്ഷാഭവന്‍ നേരിട്ട് നടത്തിയ അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാധ്യാപക പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണമാണ് അതാത് പരീക്ഷാ കേന്ദ്രങ്ങള്‍ വഴി ആരംഭിച്ചത്.
2019 മെയ് മാസത്തില്‍ പരീക്ഷയും ഡിസംബറില്‍ ഫലപ്രഖ്യാപനവും നടത്തിയിട്ടും കൊവിഡ് നിയന്ത്രങ്ങള്‍ക്കിടെ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നീണ്ടുപോകുകയായിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാന്‍ കാലതാമസം വരുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി നടത്തുന്ന എല്‍.പി, യു.പി അധ്യാപക പരീക്ഷയ്ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തയക്കുന്നതിനുള്‍പ്പടെ തടസമാകുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം 'സുപ്രഭാതം' പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കു പിന്നാലെയാണ് പരീക്ഷാഭവന്‍ അധികൃതരുടെ അടിയന്തര ഇടപെടലുകളുണ്ടായത്. അറബിക്, ഉറുദു, സംസ്‌കൃതം പരീക്ഷയില്‍ വിജയിച്ച 400 ഓളം പേര്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍വഴി ഇന്നലെ മുതലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തുതുടങ്ങിയത്.
അതേസമയം, വയനാട് ജില്ലയില്‍ പി.എസ്.സി അധ്യാപക പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തയക്കേണ്ട അവസാനദിവസമായി നിശ്ചയിച്ചിരുന്നത് കഴിഞ്ഞ 18നായിരുന്നു. എന്നാല്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നത് സംബന്ധിച്ച് വയനാട് പി.എസ്.സി ഓഫിസില്‍ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാനും പി.എസ്.സി പരീക്ഷയെഴുതാനുള്ള അവസരം ഇല്ലാതാകില്ലെന്നും അറിയിച്ചിരുന്നു. മറ്റു ജില്ലകളില്‍ പി.എസ്.സി ഭാഷാധ്യാപക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തയക്കാനുള്ള സന്ദേശം പി.എസ്.സി പ്രൊഫൈലില്‍ ഉടന്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനു മുന്‍പായി ഭാഷാധ്യാപക സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമെത്തിയ ആശ്വാസത്തിലാണ് ഉദ്യോഗാര്‍ഥികളേറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."