HOME
DETAILS
MAL
മുന്നറിയിപ്പില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നതു കുറ്റകരം: എക്സൈസ് കമ്മിഷണര്‍
backup
July 19 2016 | 23:07 PM
തൊടുപുഴ: സിഗററ്റിന്റെയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെയും വിതരണവും പരസ്യവും നിയന്ത്രിക്കുന്നതിനായി വില്പനയോ, വിതരണമോ നടത്തുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ കവറിനു പുറത്ത് രണ്ട് വശങ്ങളിലും 85 ശതമാനം കവര്‍ ചെയ്ത് വരുന്ന രീതിയില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം.
നിര്‍ദിഷ്ട രീതിയിലുള്ള മുന്നറിയിപ്പില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
ഓഗസ്റ്റ് ഒന്നു മുതല്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് കൂടാതെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ കൈവശം സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
നിയമപരമായി വില്‍പ്പന നടത്തുന്നവര്‍ ഇത്തരത്തില്‍ മുന്നറിയിപ്പുള്ള ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."