കാനകളിലെ മാലിന്യം നീക്കം ചെയ്തു
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃതത്തില്‍ ചിലങ്ക സെന്റര്‍ മുതല്‍ വാടാനപ്പള്ളി സെന്റര്‍ വരെയുള്ള കാനകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യ്തു. പൊതു കാനയിലേക്ക് മലിന ജലം ഒഴുക്കിവിട്ടിരുന്ന ചിക്കന്‍ ബീഫ് സെന്ററിനും, മത്സ്യ മാര്‍ക്കറ്റിനും നോട്ടീസ് നല്കി. പൊതു കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ട ആനന്ദ് ചിക്കന്‍ സെന്റര്‍ ആന്റ് ബീഫ് സ്റ്റാളിന് താല്‍ക്കാലികമായി അടച്ച് പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നത് അവസാനിപ്പിക്കാനും അതുവരെ കച്ചവടം നിര്‍ത്തിവെച്ച് കാനശുദ്ധീകരിച്ച് പരിശോധന നടത്തിയ ശേഷം സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചാല്‍ മതിയെന്നും, വാടാനപ്പള്ളി തൃശൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ദുര്‍ഗന്ധം മാറ്റുകയും ദിവേസന മാര്‍ക്കറ്റ് ശുചീകരിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഗോപകുമാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍.ഐ സുധീഷ്, ഇന്‍സ്പെക്ടര്‍മാരായ എ.ടി മൊയ്തീന്, വി.എസ് രമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."