'സംസ്ഥാന പൊലിസ് മേധാവി മുഖ്യമന്ത്രി ഓഫിസിലെ തൂപ്പുകാരനായി അധഃപതിച്ചു'
ചേലക്കര : സംസ്ഥാന പൊലിസ് മേധാവി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ തൂപ്പുകാരനായി അധഃപതിച്ചതായി ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്ററുമായ രമ്യ ഹരിദാസ്.
ഇടതുമുന്നണി കണ്‍വീനര്‍ തന്നെ അങ്ങേയറ്റം അപമാനിയ്ക്കുകയും ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും താനും, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത് ഇത് കൊണ്ടാണ്. തനിയ്ക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേസെടുക്കാന്‍ ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തുകയായിരുന്നു. സ്ത്രീ സമത്വത്തിന് വേണ്ടി വലിയ വായില്‍ വാദിയ്ക്കുകയും വനിതാ മതില് കെട്ടിപടുക്കാന്‍ ഓടി നടക്കുകയും ചെയ്ത മുഖ്യമന്ത്രി പട്ടികജാതി വിഭാഗത്തില്‍ പെട്ട തന്നെ അപമാനിച്ചത് കൈയും കെട്ടി നോക്കിയിരിക്കുകയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി നിലകൊള്ളേണ്ട സര്‍ക്കാര്‍ സ്ത്രീകളെ വേട്ടയാടുന്നതിന് ഉദാഹരണമാണ് തന്റെ അനുഭവം. നീതിക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുമെന്നും ആലത്തൂര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള പരാതിയിലാണ് ഏക ആശ്രയമെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."