HOME
DETAILS

ലൈഫ് പദ്ധതിയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ധാരണാപത്രം തയാറാക്കിയത് റെഡ് ക്രസന്റ്

  
backup
August 20 2020 | 01:08 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1

 

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ധാരണാപത്രം തയാറാക്കിയത് റെഡ് ക്രസന്റ്. പദ്ധതി ലൈഫ് മിഷനെ ഏല്‍പ്പിച്ചുകൊണ്ടുളള തദ്ദേശഭരണ വകുപ്പിന്റെ കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു ധാരണാപത്രം തയാറാക്കേണ്ടിയിരുന്നത്.
എന്നാല്‍ ഇതിനു വിരുദ്ധമായാണ് റെഡ് ക്രസന്റാണ് കരാര്‍ തയാറാക്കിയത്. കരട് കരാര്‍ നിയമവകുപ്പ് പരിശോധിച്ച് കൃത്യമായ നടപടിക്രമം പാലിച്ച് നയപരമായ തീരുമാനത്തോടെയാകണം ഒപ്പിടേണ്ടതെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും വളരെ തിടുക്കത്തിലായിരുന്നു ഒപ്പിടല്‍ നടന്നത്.
ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തണമെന്നു കാണിച്ച് 2019 ജൂലൈ 11നാണ് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കുന്നത്.
ധാരണാപത്രം റെഡ് ക്രസന്റ് തയാറാക്കിയിട്ടുണ്ടെന്നും ഈ കത്തില്‍ പറഞ്ഞിട്ടുണ്ട്. ലൈഫ് മിഷന്‍ കാണുന്നതിനു മുന്‍പുതന്നെ ഈ കരാര്‍ നിയമ വകുപ്പിലേക്ക് പോയിരുന്നു.
പത്താം തിയതി നിയമവകുപ്പിലേക്ക് പോയ ധാരണാപത്രമാണ് നിയമ തടസങ്ങളില്ലെന്ന അനുമതി നേടി പതിനൊന്നിന് വൈകിട്ട് ഒപ്പിടുന്നത്. വളരെ വേഗത്തിലുള്ള നടപടികളാണ് ഇക്കാര്യത്തില്‍ നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago