ബി.ജെ.പി നേതാക്കളെ പൊലിസ് മര്‍ദിച്ചതായി പരാതി
കുന്നംകുളം: കുന്നംകുളത്ത്് ബി.ജെ.പി, യുവ മോര്‍ച്ച നേതാക്കളെ പൊലിസ് മര്‍ദിച്ചതായി പരാതി. ബി.ജെ.പി പോര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പന്, യുവ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്് കമ്പിപാലം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരേയും കുന്നംകുളം താലൂക്ക്് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മങ്ങാട് നിന്നും വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തിയപ്പോള്‍ ആശുപത്രിയില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ആക്രമണത്തിന് ശേഷം ആശുപതിയില്‍ കൂടി നില്‍ക്കുന്നവരെ മാറ്റുക മാത്രമാണ് പൊലിസ് ചെയ്തതെന്നും, ഇരു കൂട്ടരും ആശുപത്രിയിലെത്തിയാലുണ്ടാകുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും പൊലിസ് പറഞ്ഞു. സി.പി.എം അധികാരത്തിന്റെ മറവില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നും, ഇതിന് വില നല്‍കേണ്ടി വരുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ്് എ.നാഗേഷ് പറഞ്ഞു. ജില്ലയില്‍ ഇത്ര മേല്‍ അക്രമം നടക്കുന്നത് മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ മന്ത്രി എ.സി മൊയ്തീന്റെ മൗനാനുവാദമാണെന്നും നാഗേഷ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."