മെയ്ദിന റാലി നടത്തി
കൊടുങ്ങല്ലൂര്‍: സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ് സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. ഇ.ടി ടൈസണ്‍ എം.എല്‍.എ, കെ.വി പീതാംബരന്‍, പി.കെ ചന്ദ്രശേഖരന്‍, ഒ.എ സുകുമാരന്‍, എം.എന്‍ രാമകൃഷ്ണന്‍, ജി.എസ് സുരേഷ്, പി.വി മോഹനന്‍, ടി.കെ റാഫി എന്നിവര്‍ പ്രസംഗിച്ചു. ചന്തപ്പുരയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നഗരസഭ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍, കെ.ആര്‍ ജൈത്രന്‍, കെ.എസ് കൈസാബ്, സി.പി രമേശന്‍, വി.എന്‍ ഉണ്ണികൃഷ്ണന്‍, ബേബി ജനാര്‍ദ്ദനന്‍, സി.എം ഷീജന്‍, വി.എ കൊച്ചുമൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടപ്പുറം കിഡ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക തൊഴിലാളി ദിനാഘോഷം രൂപത ബിഷപ്പ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടര്‍ റവ. ഡോ. നിക്‌സണ്‍ കാട്ടാശ്ശേരി അധ്യക്ഷനായി. ഫാ. ടോം രാജേഷ്, ഫാ. ജൈജു ഇലഞ്ഞിക്കല്‍, ഫാ. പോള്‍ തോമസ് കളത്തില്‍, ഫാ. അഗസ്റ്റിന്‍ കാട്ടാശ്ശേരി, ജോയ് ഗോതുരുത്ത്, അജി തങ്കച്ചന്‍, ഫ്രാന്‍സിസ് തേക്കാനത്ത്, വി.എ. ജോണി, പി.ഒ. ദേവസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാള: മാളയില്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മെയ് ദിന റാലിയും പൊതുയോഗവും നടത്തി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂണിയനുകളുടെ നേതൃത്വത്തിലാണ് തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചത്. റാലിക്ക് ശേഷം നടന്ന പൊതുയോഗം അഡ്വ.വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ആര്‍ പുരുഷോത്തമന്‍ അധ്യക്ഷനായി. ടി.എം ബാബു, എം.കെ രാമകൃഷ്ണന്‍, എ.വി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര: സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കൊടകരയില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എ ജോയ് (എ.ഐ.ടി.യു.സി) അധ്യക്ഷനായി. ഫ്രഡ്ഡി.കെ.താഴത്ത് (ടി.യു.സി.ഐ), എ.സി വേലായുധന്‍, സി.എ രാജീവ് (സി.ഐ.ടി.യു), പി.കെ ശേഖരന്‍ (എ.ഐ.ടി.യു.സി) എന്നിവര്‍ സംസാരിച്ചു. പി.ആര്‍ പ്രസാദന്‍ സ്വാഗതവും എ.വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
മണലൂര്‍: ലോക തൊഴിലാളി പോരാട്ടങ്ങളുടെ സ്മരണ പുതുക്കി എല്‍.ഡി.എഫ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിന റാലിയും പൊതുയോഗവും നടത്തി. സി.ഐ.ടി.യു മണലൂര്‍ ഏരിയാ സെക്രട്ടറി സി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.വി വിനോദന്‍, വി.ജി സുബ്രഹ്മണ്യന്‍, പി.കെ കൃഷ്ണന്‍, എം.കെ സദാനന്ദന്‍, വി.ആര്‍ മനോജ്.എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."