കോടതിയലക്ഷ്യം: ശിക്ഷ സംബന്ധിച്ച വാദം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷ സംബന്ധിച്ച് ഇന്ന് നടക്കേണ്ട വാദം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ പുനര്‍പരിശോധനാ ഹരജി നല്കാന് സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ജഡ്ജിമാരെ വിമര്‍ശിക്കുന്ന രണ്ടു ട്വിറ്റര്‍ പോസ്റ്റുകളുമായി ബന്ധപ്പെട്ട കേസില്‍ പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്ന് ഈ മാസം 14ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. വിധി വന്നു കഴിഞ്ഞാല്‍ 30 ദിവസം പുനര്‍പരിശോധനാ ഹരജി നല്കാന് അനുവദിക്കണം. ഇത് രാജ്യത്തെ നിയമം അനുവദിക്കുന്നതാണെന്നും അഭിഭാഷക കാമിനി ജയ്സ്വാള്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പ്രശാന്ത് ഭൂഷണ് ബോധിപ്പിച്ചു. സുപ്രിംകോടതി സ്വമേധയായാണ് തനിക്കെതിരേ കേസെടുത്തത്. സുപ്രിംകോടതി തന്നെ വിധി പറയുകയും ചെയ്തു.
അതിനാല്‍ അപ്പീല്‍ നല്കാന് മേല്കോടതിയില്ല. ബാക്കിയുള്ളത് പുനര്‍പരിശോധനാ ഹരജിയെന്ന അവസരം മാത്രമാണെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി. കേസെടുക്കുന്ന അതോറ്റിയും വിചാരണക്കോടതിയും എല്ലാമായി പ്രവര്‍ത്തിച്ചത് സുപ്രിംകോടതി തന്നെയാണ്. അതുകൊണ്ട് കേസിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകേണ്ട സൂക്ഷ്മമായ പരിശോധനകള്‍ ലഭ്യമായിട്ടില്ല. കോടതി സ്വമേധയാ കേസെടുക്കുന്നതും അപ്പീലിന് അവസരം നല്കാതിരിക്കുന്നതും ആദ്യമായാണെന്ന് പ്രശാന്ത് ഭൂഷണ് ഹരജിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."