മതാധ്യാപകരെ സഹായിക്കല്‍ പുണ്യകര്‍മം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: മതാധ്യാപകരെ സഹായിക്കല്‍ ഏറെ പ്രതിഫലമുള്ള പുണ്യകര്‍മമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിശുദ്ധ മതത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന മദ്റസാധ്യാപകര്ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നല്കിക്കൊണ്ടിരിക്കുന്ന സഹായങ്ങളും സൗകര്യങ്ങളും മഹത്തരമാണെന്നും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന മുഅല്ലിം ഡേ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന 'മുഅല്ലിം ഡേ' കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. കണ്ണൂര്‍ ജില്ലാ എസ്.വൈ.എസ് ട്രഷറര്‍ ഉസ്മാന് ഹാജി വേങ്ങാടില്നിന്ന് ആദ്യ തുക ഏറ്റുവാങ്ങി.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യഷ്യനായി. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ ചേളാരി, സംസ്ഥാന സെക്രട്ടറി ഹുസൈന് കുട്ടി മുസ്ലിയാര്, ഗഫൂര്‍ ദാരിമി മുണ്ടക്കുളം സംസാരിച്ചു. എസ്.കെ.ജെ.എം മലപ്പുറം ജില്ലാ പ്രസിഡന്റ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ട്രഷറര്‍ ശമീര്‍ ഫൈസി ഒടമല, കണ്ണൂര്‍ ജില്ലാ ട്രഷറര്‍ അബ്ദുല്‍ ശുക്കൂര്‍ ഫൈസി പുഷ്പഗിരി, മദ്റസ മാനേജ്മെന്റ് അസോ. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ്ബ്നു ആദം, എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ, നാസര്‍ ദാരിമി മുണ്ടക്കുളം, ഉമര്‍ ദാരിമി പുളിയക്കോട് സംബന്ധിച്ചു. എസ്.കെ.ജെ.എം സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുറഹ്മാന് മുസ്ലിയാര് സ്വാഗതവും മുഅല്ലിം ഡേ സംസ്ഥാന കോഡിനേറ്റര്‍ അബ്ദുസ്സമദ് മുട്ടം നന്ദിയും പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് കാംപയിന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാന, ജില്ലാ, മേഖലാ, റെയ്ഞ്ച്, മദ്റസാ പരിധികളിലായി ആദരം, സാമാജികം, ആസ്വാദനം, മജ്ലിസുന്നൂര്, പ്രാര്‍ഥന തുടങ്ങിയവ നടത്തും. മുഅല്ലിം ഡേയുടെ ജില്ലാതല ഉദ്ഘാടനം ഇന്നും മേഖലാതല ഉദ്ഘാടനം നാളെയും റെയ്ഞ്ചുതല ഉദ്ഘാടനം ശനിയാഴ്ചയും നടക്കും. 23നു മദ്റസാതല ഫണ്ട് ശേഖരണം നടക്കും. സെപ്റ്റംബര്‍ 10നു പ്രാര്‍ഥനാ സംഗമത്തോടെ കാംപയിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."