ശക്തമായ കാറ്റില്‍ പള്ളിക്കലിലും പെരുവള്ളൂരിലും മരങ്ങള്‍ കടപുഴകി വീണ് കൃഷിനാശം; ലക്ഷങ്ങളുടെ നാശനഷ്ടം
പള്ളിക്കല്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ പള്ളിക്കലിലും പെരുവള്ളൂരിലും വന്‍ കൃഷിനാഷം; കൃഷിക്കാര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. നിരവധിയിടങ്ങളില്‍ തെങ്ങുകളും മരങ്ങളും കടപുഴകിയും നടുമുറിഞ്ഞും വീണു പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. ഇതിനിടെ അപകടസമയത്ത് പുളിക്കല്‍ കെ.എസ്.ഇ.ബി ഓഫിസില്‍ ഫോണ്‍ എടുത്തില്ലായെന്ന് നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു.
ചിലയിടങ്ങളില്‍ രാത്രിയോടെ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും പോസ്റ്റും ലൈനുകളും തകര്‍ന്ന പല ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകിട്ട് മുടങ്ങിയ വൈദ്യുതി ഇന്നലെ വൈകിട്ടോടെയാണ് പുനസ്ഥാപിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് തുടങ്ങിയത്. പള്ളിക്കല്‍ബസാര്‍ ടൗണില്‍ കൂള്‍പാലസ് ഫ്രൂട്ട്‌സ് കടയുടെ മേല്‍കൂരയുടെ ഫൈബര്‍ ഷീറ്റ് കാറ്റില്‍ പാറിപ്പോയി. ചെമ്മാട് സ്വദേശിയുടെ പള്ളിക്കല്‍ അമ്പലവളവിലെ കാളിത്തൊടി പറമ്പിലെ പ്ലാവ് റോഡിലേക്ക് മുറിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു.
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തംഗം ടി ഷാജുവിന്റെ വീട്ടു പറമ്പിലെ പറങ്കിമാവ് കടപുഴകി വീണു. പരുത്തിക്കോട് കൊടക്കാടകത്ത് ഹസ്സന്‍കോയയുടെ കൂറ്റന്‍ തേക്ക് കടപുഴകി വീണ് തൊട്ടടുത്ത പറമ്പിലെ ഒറ്റക്കണ്ടത്ത് ഷമീറിന്റെ കിണറിന്റെ ഫില്ലര്‍ പൂര്‍ണമായും തകര്‍ന്നു. ഒരു തെങ്ങും മുറിഞ്ഞു വീണു. കരിപ്പൂര്‍ മേഖലയിലെ കൂട്ടാലുങ്ങല്‍ ചെറള പാടത്ത് ഏക്കറക്കണക്കിന് സ്ഥലത്തെ വാഴ കൃഷികളും കപ്പ കൃഷിയും നശിച്ചു. അച്ചു കൊബന്‍ ഹസ്സന്‍, പുളിക്കല്‍ മജീദ്, പുളിക്കല്‍ അമീര്‍, പുളിക്കല്‍ മുഹമ്മദ്, ഈത്ത ഹസ്സന്‍, പച്ചാട്ട് ആലി, കപ്പേക്കാടന്‍ മുഹമ്മദ്, കപ്പേക്കാടന്‍ മുനീര്‍ എന്നിവരുടേതായി മൂവായിരത്തി അഞ്ഞൂറോളം വാഴകളും കപ്പ കൃഷിയും നശിച്ചു.
സ്ഥലം സന്ദര്‍ശിച്ച ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ജസീനീ ലത്തീഫ് കൃഷിഭവനുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിനുള്ള നടപടി കൈകൊള്ളാമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. പെരുവള്ളൂരില്‍ കെ.പി മുത്തുക്കോയ തങ്ങളുടെ വീട്ടു വളപ്പിലെ കൂറ്റന്‍ പനമരം കടപുഴകി വീണ് തൊട്ടടുത്ത ആറ്റപ്പറമ്പില്‍ അബ്ദുല്‍ ജലീലിന്റെ പറമ്പിലെ രണ്ട് തെങ്ങും രണ്ട് കമുങ്ങും പൊട്ടി വീണു. ജലീലിന്റെ വീടിന്റെ അടുക്കളയും തകര്‍ന്നിട്ടുണ്ട്. പറമ്പില്‍ പീടികയില്‍ പാലപ്പെട്ടി പാറ കൊയപ്പ പാടത്ത് കോട്ട് ചാലില്‍ പള്ളിക്കര ശിവന്റെ അഞ്ഞൂറോളം വാഴകള്‍ നശിച്ചു. കൂടാതെ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി ഏക്കറക്കണക്കിന് സ്ഥലത്തെ വാഴകള്‍ കാറ്റില്‍ നിലം പൊത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."