കൊളംബോയിലെ സ്ഫോടനം മരണം 207 ആയി; മരിച്ചവരില്‍ 35 വിദേശികള്‍
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയില്‍ 207 ആയി. എട്ടു സ്ഫോടനങ്ങളിലായി ഇതുവരെ 207 ലധികം പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ 450 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ് റസീന (61)യാണ് കൊല്ലപ്പെട്ട മലയാളി. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ്. ഷാംഗ്രില ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം 8.45 ഓടെ ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലായിരുന്നു സ്ഫോടനം. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ഷാംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."