കലാശക്കൊട്ട്: കായംകുളത്ത് യു.ഡി.എഫ് - ബി.ജെ.പി സംഘര്‍ഷം; നിരവധി പേര്‍ക്കു പരുക്ക്
കായംകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാലശക്കൊട്ടിനിടയില് കായംകുളത്ത് യു.ഡി.എഫ് - ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. യു.ഡി.എഫിനും ബി.ജെ.പിക്കും കലാശക്കൊട്ടിനായി പ്രത്യേക സ്ഥലം പോലിസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആ നിര്‍ദേശങ്ങള്‍ തള്ളിയാണ് ഇരു മുന്നണിയുടെ പ്രവര്‍ത്തകരും കായംകുളത്ത് ഗവ: ആശുപത്രിയുടെ സമീപത്ത് എത്തിയത്. കലാശക്കൊട്ട് അവസാനിക്കാന്‍ പത്ത് നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ഇവിടെയെത്തിയ രണ്ടു പാര്‍ട്ടികളുടെ പ്രവര്‍ത്തകരും തമ്മില്‍ മുദ്രാവാക്യം വിളികള്‍ പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. സംഘര്‍ഷം പിരിച്ചുവിടാനായി പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ബി.ജെ.പിക്ക് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളിനു മുമ്പില്‍ കോണ്‍ഗ്രസ്സിന് കായംകുളം യു.ഡി.എഫിന്റെ ഓഫിസിനു മുമ്പില്‍ നല്കിയ സ്ഥലം. അവിടെ കലാശക്കൊട്ട് വയ്ക്കാതെയാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും ഗവ. ആശുപത്രിക്ക് മുമ്പിലെത്തുകയായിരുന്നു.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/04/WhatsApp-Video-2019-04-21-at-18.16.26.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."