HOME
DETAILS
MAL
ടയര്‍ കത്തിച്ച് ടാര്‍ ഉരുക്കിയത് നാട്ടുകാര്‍ തടഞ്ഞു
backup
May 02 2017 | 20:05 PM
തിരുനാവായ: നിയമം കാറ്റില്‍ പറത്തി ടാര്‍ ഉരുക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കാരത്തൂര് ബി.പി എല്‍ പി സ്കൂളിന് സമീപത്തെ പഞ്ചായത്ത് റോഡിന്റെ ടാറിങിനായി ടാര്വീപകള് സൈക്കിള്‍ ടയറുകളും ട്യൂബും ഉപയോഗിച്ച് കത്തിച്ചു ഉരുക്കിയതാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ടാര്‍ ഉരുക്കണമെന്നാണ് നിയമം. ഇത് സംബന്ധിച്ച് പരിസ്ഥിതി മലിനീകരണ ബോര്‍ഡും ആരോഗ്യ വകുപ്പും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നേരത്തെ കരാറുകാര്‍ക്ക് നല്‍കിയിരുന്നു. ഇത് ലംഘച്ചാണ് ടാര്‍ സൈക്കിള്‍ ടയറും ട്യൂബും ഉപയോഗിച്ച് ഉരുക്കിയത്. സ്ഥലത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ പിഷാരടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."