മെഡിക്കല്‍ കോളജ്: യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി
ചെറുതോണി: ഇടുക്കിയുടെ ആരോഗ്യരംഗത്ത് ഏറെ പ്രതീക്ഷയായ ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
പഠനത്തിലും മികച്ചനിലവാരം പുലര്‍ത്തുന്ന കോളജ് നാളെകളില്‍ സംസ്ഥാനത്തിന് തന്നെ അഭിമാനകരമായി മാറുമെന്നും ജില്ലയുടെ പ്രത്യേകതകള്‍ പരിഗണിച്ച് കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, യു.ഡി.എഫ്. നേതാക്കളായ ജോണി കുളമ്പളി, എ.ഒ. ആഗസ്റ്റിന്‍, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ കുഴിഞ്ഞാലില്‍, റെജി മുക്കാട്ട്, മോളി ഗീവര്‍ഗ്ഗീസ് ചെല്ലമ്മ ദാമോദരന്‍ എന്നിവരാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലകൂടി ഒപ്പിട്ട നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."