ശബരിമല: ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കൃത്യമായ ധാരണയെന്ന് കെ.സി വേണുഗോപാല്‍
കല്‍പ്പറ്റ: വിശ്വാസം തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനുള്ള ആയുധമാക്കി ബി.ജെ.പി മാറ്റിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ ശക്തമായി നടപടിയെടുക്കണമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്ത് ഇപ്പോള്‍ മുഖ്യമന്ത്രി കാണിച്ചിരിക്കുകയാണ്. ഇതിപ്പോഴായിരുന്നില്ല പറയേണ്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുകളിയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണ പരിപാടികള്‍ അവസാനിക്കുന്ന ഘട്ടത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ തലപ്പുഴയിലും, കമ്പളക്കാട്ടും പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജ് ഖേദകരവും അപലപനീയവുമാണ്. പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടി ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന വ്യാപകമായി സി.പി.എം അക്രമമഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കും. പരാജയത്തിന്റെ ഭീതിപൂണ്ടുള്ള അങ്കലാപ്പില്‍ നിന്നും ബി.ജെ.പി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ വ്യാപകമായി വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചാല്‍ സസ്‌പെന്‍ഷനും കര്‍ണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചാല്‍ പ്രമോഷനും നല്‍കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."