HOME
DETAILS
MAL
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകള്‍ അതീവ ദുഃഖകരവും പ്രതിഷേധാര്‍ഹവും: മുഖ്യമന്ത്രി
backup
April 21 2019 | 18:04 PM
തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകള്‍ അതീവ ദുഃഖകരവും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങേയറ്റം ദുഃഖകരമായ ഈ സംഭവത്തില്‍ വേദനിക്കുന്ന മുഴുവന്‍ ആളുകളുടെയും മനസിനോടൊപ്പം നില്‍ക്കുന്നു. ഈ ഭീകരകൃത്യത്തെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ താല്‍പര്യങ്ങളെയും അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലോകവ്യാപകമായി തന്നെ ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റസീനയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."