വൈജ്ഞാനികരംഗം സജീവമാക്കുക: സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍
അലനല്ലൂര്‍: മുസ്‌ലിം സമൂഹത്തില്‍ വൈജ്ഞാനിക ചൈതന്യം ദൈനം ദിനം കുറഞ്ഞ് വരികയാണെന്നും, വൈജ്ഞാനിക രംഗത്തെ കൂടുതല്‍ സജീവമാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പറഞ്ഞു. തെയ്യോട്ടുച്ചിറ കമ്മുസൂഫി നഗറില്‍ കല്ലൂര്‍ ഉസ്താദ് അനുസ്മരണ മജ്‌ലിസുന്നൂര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മുന്‍ കാലങ്ങളിലെ ദര്‍സ് സംവിധാനങ്ങളിലേക്ക് മുസ്‌ലിം സമൂഹം തിരിഞ്ഞ് നടക്കണമെന്നും വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് ദീനി വിജ്ഞാനങ്ങളോട് കൂടുതല്‍ താല്‍പര്യം വളര്‍ത്തിയെടുക്കണമെന്നും ഉസ്താദ് കൂട്ടിചേര്‍ത്തു.
സമാപന സമ്മേളനത്തില്‍ മഹല്ല് ഖാസി സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ അശ്‌റഫി കക്കുപ്പടി അധ്യക്ഷനായി. അബ്ദുറഹീം ഫൈസി സ്വാഗതവും പറഞ്ഞു. സമസ്ത ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ക്കുള്ള സ്വീകരണവും കെ.എം.ഐ.സി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ സ്വാദിക്കിനുള്ള അവാര്‍ഡ് ദാനവും, വിദ്യാര്‍ഥി സംഘടന ഇസ്സ പുറത്തിറക്കിയ കല്ലൂര്‍ ഉസ്താദ് അനുസ്മരണ സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു. ഹുസൈന്‍ തങ്ങള്‍ കൊടക്കാട് മജ് ലിസുന്നൂറിന് നേതൃത്തം നല്‍കി. അബ്ദുറഹീം ദാരിമി, ജസീല്‍ കമലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."