മഴയും ചുഴലിക്കാറ്റും മലയോര മേഖലയില്‍ വ്യാപക നാശം
കാളികാവ്: തിങ്കളാഴ്ച വൈകിട്ടു@ായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും മലയോര മേഖലയില്‍ ലക്ഷങ്ങളുടെ നാഷ്ടം. അന്‍പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മാളിയേക്കല്‍, പരിയങ്ങാട്, തട്ടാന്‍കുന്ന്, അഞ്ചച്ചവിടി, കറുത്തേനി, മൂച്ചിക്കല്‍ ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. പത്തിലധികം വീടുകള്‍ മരങ്ങള്‍ വീണ് തകര്‍ന്നു.
റബര്‍, തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ കൃഷികളും കാറ്റില്‍ നശിച്ചിട്ടുണ്ട്. മേഖലയില്‍ മരങ്ങള്‍ വീണ് അന്‍പതോളം വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു വീണു. തട്ടാന്‍കുന്ന് കുവ്വപ്ര ഭാനുമതി, മുച്ചിക്കല്‍ പൊട്ടേങ്ങല്‍ അസി, പൂഴിക്കുന്നന്‍ സാജിദ, ശങ്കരന് വീട്ടില്‍ സൈനബ, കുരിക്കള്‍ അഹമ്മദ് കുട്ടി, ശശി, മാട്ടായി ഉമ്മര്‍, അമ്പലവന്‍ രായിന്‍ മാളിയേക്കല്‍ പരുത്തിക്കുന്നന്‍ ഉണ്ണി മമ്മദ്, എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. ഓടക്കല്‍ ഇഖ്ബാലിന്റെ കോഴിഫാമും കാറ്റില്‍ തകര്‍ന്നു.
വെന്തോടന്‍ പടിയിലെ മധുരക്കറിയന്‍ കുഞ്ഞി മുഹമ്മദിന്റെ അറുനൂറിലധികം വാഴകളും തട്ടാന്‍ കുന്ന് മുള്ളന്‍ മുഹമ്മദലിയുടെ ഇരുന്നൂറോളം കുലച്ച വാഴകളും നശിച്ചു. പി.ടി ഷാജഹാന്, മാഞ്ചേരി കുരിക്കള്‍ അബ്ദുസ്സലാം എന്നിവരുടെ ഒന്നര ഏക്കറോളം മരച്ചീനിയും നശിച്ചിട്ടുണ്ട്.
മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് കാളികാവ് വണ്ടൂര്‍ റോഡില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി രാത്രിയോടെ ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി ബന്ധം ഇന്നലെയും പൂര്‍ണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. റവന്യൂ അധികൃതര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
അരീക്കോട്: കാറ്റിലും മഴയിലും കീഴുപറമ്പ്, അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ നശിച്ചു. കീഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂര്‍, കുനിയില്‍ എന്നിവിടങ്ങളില്‍ നാലായിരത്തോളം വാഴകളാണ് കടപുഴകിയത്.
കീഴുപറമ്പ് ചാലിപാടത്ത് ആയിരക്കണക്കിന് കുലച്ച വാഴകളാണ് നിലം പൊത്തിയത്. വാഴക്ക് പുറമെ കപ്പ, പയര്‍ എന്നീ കൃഷികളും വന്‍തോതില്‍ നശിച്ചിട്ടുണ്ട്.
എടക്കര: കാറ്റിലും, മഴയിലും എടക്കര മേഖലയിലും കനത്ത നാശനഷ്ടം. നിരവധി മരങ്ങളും മറ്റും കടപുഴകി വീണു. എഴുപതിലധികം ആളുകളുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ മഴയും, കാറ്റിലും എടക്കര സബ്ഡിവിഷന് കീഴില്‍ നൂറോളം വൈദ്യുതി തൂണുകളും നിലംപൊത്തി. പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
എടവണ്ണ: വേനല്‍മഴയില്‍ എടവണ്ണയിലും കനത്ത നാശനഷ്ടം. കഴിഞ്ഞ ദിവസം ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് പഞ്ചായത്തിന്റെ വിവിധ മേഖലയിലുണ്ടായത്. മരങ്ങള്‍ പൊട്ടിവീഴുകയും, വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്തു. മിക്ക കൃഷിയിടങ്ങളിലും തോട്ടങ്ങളിലും വാഴ, കപ്പ, റബര്‍ തുടങ്ങിയവ കാറ്റില്‍ കടപുഴകി വീണു. പത്തപ്പിരിയം, എടവണ്ണ, ചെമ്പക്കുത്ത്, ചാത്തല്ലൂര്‍, ഒതായി, പന്നിപ്പാറ, പെരകമണ്ണ, തുവ്വക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് നിരവധി വാഴത്തോട്ടങ്ങളാണ് നിലംപൊത്തിയത്.
കരുവാരകുണ്ട്: അരിമണല്‍ പൂച്ചപ്പടിയിലെ ചെറുമല മുഹമ്മദിന്റെ വീടിനു മേല്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്ന ഉടനെ വലിയ ശബ്ദത്തോടെയാണ് തെങ്ങ് വീടിനു മുകളിലേക്ക് വീണത്. തൊട്ടടുത്ത മുറിയില്‍ ഉറങ്ങാന്‍ കിടന്ന മകന് അനൂഫിന്റെ കൈക്ക് സാരമായ പരുക്കേറ്റു. പഞ്ചായത്ത് അംഗം കുര്യച്ചന്, കേരള ഏസ്റ്റേറ്റ് വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."