കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ രാഹുല്‍ പ്രധാനമന്ത്രി: ആനന്ദ് ശര്‍മ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിതന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഇന്നലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി നേതാക്കളായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുക. ഏത് പാര്‍ട്ടിക്കാണ് കൂടുതല്‍ സീറ്റ് എന്നത് പ്രസക്തമാണ്. കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റെങ്കില്‍ രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രിയെന്ന കാര്യത്തില്‍ സംശയമില്ല. ഫലത്തെ ആശ്രയിച്ചായിരിക്കും തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവുമുള്ള സഖ്യം നിലനില്ക്കുക.
2004ല്‍ വാജ്പേയിക്കുണ്ടായ ഗതി തന്നെയാണ് 2019ല്‍ മോദിയെയും കാത്തിരിക്കുന്നത്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണവുമായാണ് വാജ്പേയി 2004ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
താന്‍ ജോത്സ്യനല്ലെങ്കിലും ഒരുകാര്യം ഉറപ്പിച്ചുപറയാം, മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല. 2014ലെ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പാക്കാത്ത സാഹചര്യത്തില്‍ മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."