റോഡുകളില്‍ സിനിമാസ്റ്റൈലില്‍ കവര്‍ച്ചകളും ഗുണ്ടായിസവും; ഭീതിയോടെ ജനങ്ങള്‍
പെരിന്തല്‍മണ്ണ: ജില്ലയിലെ റോഡുകളില്‍ കവര്‍ച്ചകളും ഗുണ്ടായിസവും വര്‍ധിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സമാന രീതിയിലുള്ള മൂന്നു കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു കേസുകളിലും സിനിമാ സ്‌റ്റൈലില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചോ തട്ടികൊണ്ടു പോയി പണം തട്ടുന്ന രീതിയിലോ ആണ് കുറ്റകൃത്യങ്ങള്‍.
കുഴല്‍പ്പണം കൊണ്ടുപോകുന്നയാളുകളെ കണ്ടെണ്ടത്തി പണം തട്ടുന്നതും പതിവായിട്ടുണ്ടണ്ട്. എല്ലാ കേസുകളിലും ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ടവരാണു പ്രതികള്‍. പെരിന്തല്‍മണ്ണ പൊലിസ് പരിധിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടണ്ട്. എല്ലാ കേസുകളിലും പ്രതികള്‍ യുവാക്കളാണ്. ഇന്നലെ താഴെക്കോടു വെച്ചു ബൈക്ക് യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കും മൊബൈല്‍ഫോണും കവര്‍ന്ന പിടിയിലായ പ്രതികള്‍ 22 വയസിനു താഴെയുള്ളവരാണ്. തമിഴ്‌നാട് സ്വദേശികളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കും മൊബൈല്‍ഫോണും തട്ടിയെടുക്കുകയായിരുന്നു.
പാണ്ടണ്ടിക്കാട് ഒറവംപുറത്തും കഴിഞ്ഞ ദിവസം ഹൈവേയില്‍ യാത്രചെയ്തിരുന്ന ഓടിക്കല്‍ നാസറിന്റെ ബൈക്ക് തടഞ്ഞ് 15,75000 രൂപ കവര്‍ന്നിരുന്നു. അഞ്ചംഗ സംഘം കാറില്‍ വന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞാണു നാസറിന്റെ ബൈക്കു തടഞ്ഞു കാറില്‍ കയറ്റി പണം തട്ടിയെടുത്തു വഴിയില്‍ ഇറക്കി വിട്ടത്.
രണ്ടു ദിവസം മുമ്പു വെങ്ങാടു വെച്ചു ഹവാല ക്വട്ടേഷന്‍ സംഘം കൊടുവള്ളി സ്വദേശി അബ്ദുറഹ്മാന്റെ പണം തട്ടിയതും സമാനരീതിയിലായിരുന്നു. ചെമ്മലശ്ശേരിയില്‍ വെച്ചു ഓട്ടോയില്‍ യാത്രചെയ്ത അബ്ദുറഹ്മാനെ പിന്തുടര്‍ന്ന സംഘം വാഹനത്തില്‍ നിന്നും ഇറക്കി ഇന്നോവയിലേക്കു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാളുടെ നിലവിളി കേട്ട നാട്ടുകാര്‍ പിന്തുടര്‍ന്നു മൂര്‍ക്കനാടു വെച്ചു പ്രതികളെ പിടികൂടി. സംഘത്തിലുള്ളവര്‍ കണ്ണൂര്‍ സ്വദേശികളാണ്. മൂന്നു കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചമഞ്ഞു തട്ടിപ്പു നടത്തിയ കേസില്‍ മാത്രമാണു പ്രതികള്‍ പിടിയിലാകാനുള്ളത്. മറ്റു രണ്ടു കേസുകളിലേയും പ്രതികള്‍ പിടിയിലായിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസുകളും നിരവധിയാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തി പണം പലിശയ്ക്കു കൊടുക്കുന്ന നിരവധിപേരെ ഇവിടെ റോഡുകളില്‍ അക്രമിച്ചു പണം കവര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."