പ്രധാനമന്ത്രിയായാല്‍ പരമപ്രധാനം സാമ്പത്തികം, കാര്‍ഷികം, തൊഴില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായാല്‍ പ്രഥമ പരിഗണന നല്‍കുന്ന മേഖലകള്‍ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സാമ്പത്തിക രംഗം സ്ഥിരപ്പെടുത്തല്‍, കര്‍ഷക പരാതിക്ക് പരിഹാരം, യുവാക്കള്‍ക്ക് തൊഴില്‍ എന്നിവയാണ് രാഹുല്‍ മുന്‍ഗണന നല്‍കുന്ന മേഖലകള്‍.
ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ മനസ് തുറന്നത്.
പ്രധാനമന്ത്രിയായാല്‍ ആദ്യംചെയ്യുന്ന മൂന്നുകാര്യങ്ങള്‍ എന്തൊക്കെയെന്ന ചോദ്യത്തിന്, പ്രധാനമന്ത്രിയാക്കണോ എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. തുടര്‍ന്നാണ് താളംതെറ്റിയ സമ്പദ്ഘടന നേരെയാക്കുകയാണ് പ്രഥമ ലക്ഷ്യം എന്ന് വിശദീകരിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മ പരിഹരിക്കുന്നതും പ്രഥമ പരിഗണനയിലുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
ബി.ജെ.പി ഭരണത്തില്‍ രാജ്യം ആകെ നിരാശയിലായതിനാല്‍ അനുകൂല ഫലത്തില്‍ സംശയമില്ല. രാജ്യത്തെ സാഹചര്യമാകെ മാറിയിരിക്കുന്നു. ഇതിനു പ്രധാനമായും മൂന്നുകാരണങ്ങളുണ്ട്. ഒന്ന്, തൊഴിലില്ലായ്മ പരകോടിയിലായതിനാല്‍ യുവത നിരാശയിലാണ്. ഇതേപ്പറ്റി മോദി സംസാരിക്കാന്‍ തയാറാവുന്നില്ല. രണ്ട്, കര്‍ഷകര്‍ പ്രതിസന്ധിനേരിടുന്നു. മോദിയാവട്ടെ ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ തീര്‍ത്തും പരാജയവുമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊന്നെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ ജനകീയ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് അവിടം തൂത്തുവാരും. ബിഹാറില്‍ മതേതരമുന്നണി മുന്നേറും. ഗുജറാത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."