സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ നേതാവ് അറസ്റ്റില്‍
കായംകുളം: കായംകുളത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തില്‍ ക്വട്ടേഷന്‍ നേതാവ് വെറ്റമുജീബ് അറസ്റ്റില്‍ അറസ്റ്റില്‍.
കായംകുളം എം.എസ്.എം ഹൈസ്കൂളിന് സമീപം വൈദ്യന് വീട്ടില്‍ സിയാദിനെ(35) കൊലപ്പെടുത്തിയ കേസിലാണ് മുഖ്യ പ്രതിയായ മുജീബിനെ അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ബുധനാഴ്ച രാത്രി 10മണിയോടെയാണ് അറസ്റ്റ് ചെയ്തത്. സിയാദിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട് പോകുമ്പോള്‍ എരുവ കോയിക്കല്‍പ്പടി ജംഗ്ഷഷനില്‍ വെച്ച് വെറ്റമുജീബിന് വെട്ടേറ്റിരുന്നു.
ഇത് ചികിത്സിക്കാന്‍ വേണ്ടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. കായംകുളം ഡിവൈ.എസ്പി അലക്സ് ബേബിക്ക് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്നാണ് മുജീബിനെ ഉടന്‍ പിടികൂടാന്‍ കഴിഞ്ഞത്.
സംഭവത്തിന് ശേഷം മുജീബ് പല ആശുപത്രികളിലും കയറി ഇറങ്ങിയെങ്കിലും പരുക്ക് കാരണവും ഒറ്റക്ക് വന്നതിനാലും പരിശോധന നടത്തിയില്ല. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. കൊലപ്പെടുത്താന്‍ വെറ്റ മുജീബിനൊപ്പം പങ്കെടുത്ത
വിടോബ ഫൈസല്‍ (30) സംഭവം ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കൊല നടത്തിയ ശേഷം രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത കൗണ്‍സിലര്‍ കാവില്‍' നിസാമിന് കോടതി ജാമ്യം അനുവദിച്ചു.
കോളിളക്കം സൃഷ്ടിച്ച ശര്‍ക്കര വ്യാപാരിയെ കൊലപെടുത്തി പണം കവര്‍ച്ച നടത്തുകയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ വെറ്റുമുജീബ് എന്ന മുജീബും സംഘവുമാണ് സിയാദിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.
ബൈക്കുകളിലും കാറിലും ആണ് സംഘം എത്തിയത്. സിയാദിനെ ആശുപത്രിയില്‍ എത്തിച്ച സുഹൃത്തുക്കളില്‍ ഒരാളായ റഹീസിന്റെ വീട് ആക്രമിക്കുകയും തലക്ക് അടിച്ചു പരുക്കേപിക്കുയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."