HOME
DETAILS
MAL
അങ്ങാടിപ്പുറത്ത് ആരോഗ്യവകുപ്പിന്റെ പരിശോധന; പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു
backup
May 02 2017 | 21:05 PM
അങ്ങാടിപ്പുറം: ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് വിങ് അങ്ങാടിപ്പുറത്ത് കടകളിലും, മത്സ്യ മാര്‍ക്കറ്റുകളിലും പരിശോധന നടത്തി. പഴകിയ മത്സ്യങ്ങള്‍ വില്പന നടത്തുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് പിടിച്ചെടുത്ത മത്സ്യങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്തു.
വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ക്ക് നോട്ടീസും നല്കി. ലൈസന്‍സ്, ശുചിത്വ നിലവാരം എന്നിവ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍, ബേക്കറി, കൂള്‍ബാര്‍ എന്നിവകള്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്ക് വിധേയമാക്കി.കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ മത്സ്യ മാര്‍ക്കറ്റിലും പരിശോധന നടത്തി പഴകിയ മത്സ്യങ്ങള്‍ പിടികൂടിയിരുന്നു. പരിശോധനകള്‍ക്ക് അങ്ങാടിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."