ഇറോം ശര്‍മിളക്ക് ലഭിച്ച പരിഗണന പെമ്പിളൈ ഒരുമൈക്ക് നിഷേധിക്കുന്നു: എംഎം ഹസന്
മലപ്പുറം: മണിപ്പൂര്‍ സമര നായികക്ക് ഐക്യദാര്‍ഢ്യം നല്കാന് മത്സരിച്ച മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും സമര പോരാട്ടത്തിലൂടെ കേരളീയ പൊതുസമൂഹം അംഗീകരിച്ച പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് കാണിക്കുന്നത് കാട്ടുനീതിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു. സി.പി.എമ്മിന്റെ സ്ത്രീ സംരക്ഷണവാദം കാപട്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. മെമ്പര്‍ഷിപ്പ് വിതരണം മലപ്പുറത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന് നല്‍കിക്കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് തുടക്കം കുറിച്ചു. യോഗത്തില്‍ ആര്യാടന് മുഹമ്മദ്, പി.ടി അജയ്മോഹന്, വി.എ കരീം, അസീസ് ചീരാന്തൊടി, അജീഷ് അടാലത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."