HOME
DETAILS
MAL
പെരിന്തൽമണ്ണ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു
backup
August 20 2020 | 23:08 PM
ജിദ്ദ: പെരിന്തൽമണ്ണ പട്ടിക്കാട് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഹനീഫ കാരാട്ടി തൊടി (47) ജിദ്ദ അൽഖുംറയിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമിക്കാൻ പോയ ഹനീഫയെ തിരിച്ച് വരാത്തതിനെ തുടർന്ന് കൂട്ടുകാർ പോയി നോക്കുമ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം പ്രവർത്തകനായിരുന്നു.
മഅനവി കമ്പനി വെയർഹൗസ് ജീവനക്കാരനായ ഇദ്ദേഹം 23 വർഷമായി പ്രവാസിയാണ്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞാണി. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: ഫർസീൻ, അർഷദ്. സഹോദരങ്ങൾ: മുഹമ്മദ് അലി, മൊയ്‌ദുട്ടി മാനു, ഹുസ്സൈൻ, ആമിന, സുഹ്‌റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."