HOME
DETAILS

വോട്ട് ചെയ്യാന്‍ പോകുമ്പോള്‍

  
backup
April 21 2019 | 18:04 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa


=വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.
=തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് കരുതണം.
= പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈവശം പാടില്ല.
=സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും.
=രണ്ട് സ്ത്രീകള്‍ പോളിങ് മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഒരു പുരുഷന് പ്രവേശനം അനുവദിക്കും.
=ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ക്യൂ വേണ്ട.
=ഒന്നിലധികം ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൂന്നാമതൊരു ക്യൂ ആയി നില്‍ക്കാം
=ഭിന്നശേഷിക്കാരെ പ്രവേശിപ്പിച്ചതിനുശേഷമേ മറ്റുള്ളവര്‍ക്ക് പ്രവേശനമുള്ളൂ.

പോളിങ് ബൂത്തില്‍


=പോളിങ് ബൂത്തിലെത്തിയാല്‍ വോട്ടര്‍ ആദ്യം ഫസ്റ്റ് പോളിങ് ഓഫിസറെ സമീപിക്കണം.
=കൈയിലുള്ള ബി.എല്‍.ഒ സ്ലിപ്പ് ഒന്നാം പോളിങ് ഓഫിസറെ കാണിക്കണം.
=ബി.എല്‍.ഒ സ്ലിപ്പ് ഇല്ലെങ്കില്‍ വോട്ടര്‍, ക്രമനമ്പര്‍ പറഞ്ഞു കൊടുക്കണം.
=ബി.എല്‍.ഒ സ്ലിപ്പ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ കഴിയില്ല. വോട്ടറുടെ തിരിച്ചറിയല്‍ രേഖ ഒന്നാം പോളിങ് ഓഫിസര്‍ പരിശോധിക്കും.
=കൃത്രിമം അല്ലെന്ന് ഉറപ്പായാല്‍ ഫസ്റ്റ് പോളിങ് ഓഫിസര്‍ വോട്ടറെ രണ്ടാമത്തെ പോളിങ് ഓഫിസറുടെ അടുത്തേക്ക് അയക്കും.
=രണ്ടാമത്തെ പോളിങ് ഓഫിസര്‍ വോട്ടറുടെ പേര് വിവരങ്ങള്‍ പരിശോധിച്ച ശേഷം, പേര് വോട്ടര്‍ രജിസ്റ്ററില്‍ ചേര്‍ത്ത് ഒപ്പ് വയ്പിക്കും. ശേഷം ഇടത് ചൂണ്ടുവിരലില്‍ മഷി അടയാളം വയ്ക്കും. തുടര്‍ന്ന് വോട്ടിങ് സ്ലിപ് നല്‍കും.
=മൂന്നാം പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ കൈയിലെ സ്ലിപ് വാങ്ങിവച്ച്, വിരലിലെ മഷി അടയാളം ഉറപ്പ് വരുത്തിയ ശേഷം വോട്ടിങ് മെഷീന്‍ വോട്ട് ചെയ്യാന്‍ സജ്ജമാക്കും.
=തുടര്‍ന്ന് വോട്ടര്‍ക്ക് വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ എത്തി വോട്ട് ചെയ്യാം. വോട്ട് ചെയ്ത മുറയ്ക്ക് ആര്‍ക്കാണോ വോട്ട് ചെയ്തത് ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവ വിവിപാറ്റില്‍ ദൃശ്യമാകും. അതിനുശേഷം പുറത്തുപോകാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  24 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  26 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago