ഉമ്മന്‍ചാണ്ടിയുടെ ശബരിമല പരാമര്‍ശം: അന്വേഷണം നടത്താന്‍ ഉത്തരവ്
എരുമപ്പെട്ടി(തൃശൂര്‍): മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ നടത്തിയ ശബരിമല വിഷയത്തിലെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മാതൃകാ പെരുമാറ്റച്ചട്ട വിഭാഗം ജില്ലാ നോഡല്‍ ഓഫിസറും തൃശൂര്‍ അസി. കലക്ടറുമായ പ്രേംകൃഷ്ണന്‍ ഉത്തരവിട്ടു.
യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് എരുമപ്പെട്ടി കരിയന്നൂരില്‍ നടത്തിയ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചത്. ശബരിമല വിഷയത്തില്‍ യു.ഡി.എഫിന്റെ നിലപാടായിരുന്നു ശരിയെന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ആയിരുന്നു പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍. ചട്ട ലംഘനത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പി.ആര്.ഡി പകര്‍ത്തിയിട്ടുള്ള പ്രസംഗത്തിന്റെ വിഡിയോ, ഓഡിയോ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."