HOME
DETAILS

സി-സോണ്‍ കലോത്സവം ഇന്ന് സമാപിക്കും മമ്പാട് എം.ഇ.എസ് മുന്നില്‍

  
backup
May 02 2017 | 21:05 PM

%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8


മലപ്പുറം: സി-സോണ്‍ കലോത്സവത്തിന് ഇന്നു സമാപനം. മലപ്പുറം ഗവ. കോളജിലെ നാലു വേദികളിലായാണ് മത്സരം നടക്കുന്നത്.
നാടോടിനൃത്തത്തിന്റെ ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങള്‍ അരങ്ങേറിയ വേദി ഒന്നിനെ നിറഞ്ഞ കൈടിയോടെയാണ് വിദ്യാര്‍ഥികള്‍ എതിരേറ്റത്. വേദി രണ്ടില്‍ ലളിതഗാനം, സെമിക്ലാസിക്കല്‍ സംഗീതം, സംഘഗാനം, നാടോടി സംഗീതം എന്നിവ അരങ്ങേറിയപ്പോള്‍ ജനപ്രിയ ഇനങ്ങളായ മലയാള നാടകം, മോണോആക്ട്, കാഥാപ്രസംഗം എന്നീ മത്സരങ്ങളാണ് വേദി മൂന്നില്‍ അരങ്ങേറിയത്. വേദി നാലില്‍ കവിതാ പാരായണ മത്സരമാണ് നടന്നത്.
ഇന്നലത്തെ അവസാന ഫലം പുറത്തുവന്നപ്പോള്‍ 131 പോയിന്റ് നേടി മമ്പാട് എം.ഇ.എസ് കോളജാണ് ഒന്നാംസ്ഥാനത്ത്. 43 ഇനങ്ങളിലായി നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ 70 പോയിന്റ് നേടി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് എന്നിവര്‍ ഒന്നാമതെത്തി. 45 പോയിന്റ് നേടിയ മമ്പാട് കോളജ് രണ്ടാമതും 33 പോയിന്റോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ സെന്റര്‍ മൂന്നാമതുമാണ്. 30 പോയിന്റ് നേടിയ മലപ്പുറം ഗവ. കോളജാണ് നാലാമത്. സ്റ്റേജ് മത്സരങ്ങള്‍ ആദ്യദിനത്തില്‍ രാത്രി ഒന്നരയോടെയാണ് സമാപിച്ചത്. ഇന്നലെ രാത്രി വൈകിയും പരിപാടികള്‍ തുടരുകയാണ്. കല സംരക്ഷിക്കപ്പെടേണ്ടത് പുതിയ കാലത്തിന്റെ അനിവാര്യതയാണെന്നും രാജ്യത്തു നിലനില്‍ക്കുന്ന ഭിന്നകലാരൂപങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും കലോത്സവം ഉദ്ഘാടനം ചെയ്ത നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സി.എച്ച് ജമീല, കെ.എന്‍.എ ഖാദര്‍, യൂസുഫ് വല്ലാഞ്ചിറ, രാജന്‍ നമ്പ്യാര്‍, സൈനുല്‍ ആബിദ് കോട്ട, ഗീത നമ്പ്യാര്‍, ടി.പി ഹാരിസ്, വി.പി അഹമ്മദ് സഹീര്‍, നിശാജ് എടപ്പറ്റ, നിശാദ് ക സലീം, ശരത് പ്രസാദ്, പി. സജിത, കെ.എം ഇസ്മാഈല്‍, ഇബ്രാഹീം ബാദുഷ, ഫസീല സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago