'സ്റ്റേ ഫിറ്റി'ന് കൈയടിച്ച് വിദ്യാര്‍ഥികള്‍
കേരള ഒളിംപിക് അസോസിയേഷന്റെ ഓണ്‍ലൈന്‍ കായിക പരിശീലനം വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച്
യു.എച്ച് സിദ്ദീഖ്
കോട്ടയം: വിദ്യാര്‍ഥികളുടെ കായിക ക്ഷമതയും കായികാവബോധവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള ഒളിംപിക് അസോസിയേഷന്‍ നടപ്പാക്കിയ 'സ്‌റ്റേ ഫിറ്റ്' പദ്ധതി ഏറ്റെടുത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കൊവിഡ് കാലത്ത് വീട്ടില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചു ആരോഗ്യ സംരക്ഷണവും കായികക്ഷമതയും എങ്ങനെ കൈവരിക്കാമെന്നത് ലക്ഷ്യമിട്ടാണ് കെ.ഒ.എ ഓണ്‍ലൈന്‍ കായിക പരിശീലന പഠന പദ്ധതിക്ക് തുടക്കമിട്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതോടെയാണ് ഓണ്‍ലൈന്‍ പരിശീലന കളരിയുമായി ഒളിംപിക് അസോസിയേഷന്‍ രംഗത്തെത്തിയത്.
പത്ത് ദിവസം പിന്നിടുന്ന പദ്ധതിക്ക് വിദ്യാര്‍ഥികളും മാതാപിതാക്കളും വന്‍വരവേല്‍പ്പാണ് നല്‍കുന്നത്. തിരുവനന്തപുരം സായിയുടെ സാങ്കേതിക സഹായത്തോടെ നടപ്പാക്കിയ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പ്രേക്ഷകരായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇതുവരെ എത്തിയത്. അടിസ്ഥാന കായിക പരിശീലന രീതികള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനൊപ്പം കുട്ടികളില്‍ പോസിറ്റീവ് മനോഭാവം സൃഷ്ടിക്കുക എന്നത് കൂടി പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ഒന്നു മുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഒരോ വിഭാഗത്തിനും ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസ്. ആഴ്ചയില്‍ രണ്ടു വിഡിയോകള്‍ വീതം കാറ്റഗറി തിരിച്ച് പരിശീലനത്തിനായി വിദ്യാര്‍ഥികള്‍ക്ക് യൂ ടൂബിലും ഫേസ്ബുക്കിലുമായി അപ്‌ലോഡ് ചെയ്യുന്നുണ്ട്. 68,000 പേര്‍ ഒരാഴ്ച കൊണ്ട് യൂ ടൂബിലൂടെ മാത്രം പരിശീലന പരിപാടിയുടെ കാഴ്ചക്കാരായി. കഴിഞ്ഞ 10 ന് തുടക്കമിട്ട പരിശീലന പദ്ധതി സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കും. വിക്ടേഴ്‌സ് ചാനല്‍ വഴിയും പരിപാടി സംപ്രേക്ഷണം ചെയ്യാനുള്ള ശ്രമം ഒളിംപിക് അസോസിയേഷന്‍ തുടങ്ങിയിട്ടുണ്ട്.
കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍, സെക്രട്ടറി ജനറല്‍ എസ്.രാജീവ്, ട്രഷറര്‍ എം.ആര്‍ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. സ്‌കൂള്‍ തുറക്കുന്നത് വൈകിയാല്‍ സെപ്റ്റംബറിന് ശേഷവും 'സ്‌റ്റേ ഫിറ്റ്' പദ്ധതി തുടരുമെന്ന് കെ.ഒ.എ സെക്രട്ടറി ജനറല്‍ എസ്. രാജീവ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."