വേങ്ങോട് ഏഴുപേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: വേങ്ങോട് ചെമ്പകമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടില്‍ കയറിയാണ് വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്.
കോണ്‍ഗ്രസുകാരുടെ അടിയേറ്റ് പരിക്കേറ്റ ഒരു സി.പി.എം പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അജയ്രാജിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ അജയ്രാജിനെയും മാതാവ് ചന്ദ്രിക, ജ്യേഷ്ഠന്റെ ഭാര്യ ബിന്ദു എന്നിവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇത് തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആനന്ദ്രാജ്, സിയാം, അശോകന്, കൊച്ചുകുട്ടന് എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ ആദ്യം ആറ്റിങ്ങല്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചു.
പരുക്കുകള്‍ ഗുരുതരമായതിനെത്തുടര്‍ന്ന് അവിടെനിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആറ്റിങ്ങല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്, കോണ്‍ഗ്രസ് നേതാവ് എം.എ ലത്തീഫ് തുടങ്ങിയ നിരവധി നേതാക്കള്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു മംഗലാപുരം പൊലിസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."