കണ്ഫര്മേഷന് സന്ദേശം കര്‍ണാടക പി.എസ്.സിയില്‍നിന്ന് !
ജാഫര്‍ കല്ലട
നിലമ്പൂര്‍: എല്‍.പി, യു.പി സ്കൂള്‍ അധ്യാപക പരീക്ഷയ്ക്കു തയാറെടുക്കുന്ന ഭൂരിഭാഗം ഉദ്യോഗാര്‍ഥികളുടെ മൊബൈല്‍ ഫോണിലേക്കും കര്‍ണാടക പി.എസ്.സി എന്ന പേരില്‍ പരീക്ഷയുടെ കണ്ഫര്മേഷന് സന്ദേശം വന്നത് അങ്കലാപ്പിലാക്കി. ഇന്നലെ വൈകീട്ടോടെയാണ് പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് വന്നത്.
വ്യാജമാണെന്ന് കരുതി പലരും എസ്.എം.എസ് ഗൗരവത്തിലെടുത്തില്ല. സന്ദേശം വന്നതോടെ സംശയ ദൂരീകരണത്തിന് പി.എസ്.സി ഓഫിസുകളില്‍ വിളിച്ചെങ്കിലും പലര്‍ക്കും ഫോണ്‍ കിട്ടിയതുമില്ല. എന്നാല്‍ സാങ്കേതിക തകരാറുമൂലമാണ് അബദ്ധം സംഭവിച്ചതെന്നാണ് കേരള പി.എസ്.സി അധികൃതരുടെ വിശദീകരണം. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക സോഫ്റ്റ്വെയറിലൂടെ ഒന്നിച്ചാണ് എസ്.എം.എസ് അയയ്ക്കുന്നത്. ചില സേവന ദാതാക്കളുടെ ഫോണില്‍ മാത്രമാണ് ഇത്തരത്തില്‍ കര്‍ണാടക പി.എസ്.എസ് എന്നു വരുന്നതെന്നും ശരിയായ സന്ദേശം തന്നെയാണിതെന്നും കേരള പി.എസ്.സി അധികൃതര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."