HOME
DETAILS
MAL
വിമാനത്താവളം അദാനിക്ക് നല്‍കിയത് കേരളം ലേലത്തില്‍ തോറ്റതുകൊണ്ട്
backup
August 21 2020 | 01:08 AM
ന്യൂഡല്‍ഹി: കേരളം ലേലത്തില്‍ തോറ്റതുകൊണ്ടാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്കാന് തീരുമാനിച്ചതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി.
കേരളത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി യാത്രക്കാരനൊന്നിന് 135 രൂപ മാത്രം നല്‍കാനാണ് തയാറായത്. അദാനി ഗ്രൂപ്പ് 168 രൂപ നല്കാന് തയാറായി. ആദ്യ രണ്ടു ലേല തുകകള്‍ തമ്മിലുള്ള വ്യത്യാസം 19.64 ശതമാനം ആണ്.
പത്തു ശതമാനത്തില്‍ താഴെയാണെങ്കില്‍ മാത്രമേ കെ.എസ്.ഐ.ഡി.സിക്ക് പാട്ടത്തിന് നല്‍കുന്നത് പരിഗണിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."