മണല്‍ വിതരണത്തിലെ അലംഭാവം; നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് 9ന്
വടകര: സര്‍ക്കാര്‍ ഉത്തരവു പ്രകാരം തുറമുഖ വകുപ്പിന്റെ മണല്‍ വിതരണം ചെയ്യാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച് മാസം പിന്നിട്ടിട്ടും വടകരയില്‍ മണല്‍ വിതരണം ചെയ്യാന്‍ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടിക്കെതിരേ ഒന്പതിനു നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു സംയുക്ത തൊഴിലാളി യൂനിയര്‍ തീരുമാനിച്ചു.
മണല്‍ വിതരണം താമസിപ്പിക്കുന്നത് അന്യസംസ്ഥാന മണല്‍ ലോബിയെയും എം സാന്റ് ലോബിയെയും സഹായിക്കാനാണെന്നും മണല്‍ മേഖലയെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന അറുനൂറോളം തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലായതായും യോഗം ആരോപിച്ചു. ഡി.സി.സി സെക്രട്ടറി ശശിധരന് കരിമ്പനപ്പാലം ഉദ്ഘാടനം ചെയ്തു.
കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. വിനോദ് ചെറിയത്ത്, പറമ്പത്ത് ദാമോദരന്‍, രാജേഷ് കിണറ്റിന്‍കര, ഷൈജു ചള്ളയില്‍, പാറപ്പുറത്ത് ഖാദര്‍, എം. ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."