HOME
DETAILS
MAL
കെ. സുധാകരന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്
backup
April 21 2019 | 19:04 PM
കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന എല്‍.ഡി.എഫിന്റെ പരാതിയില്‍ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശ പ്രകാരം ജില്ലാ വരണാധികാരിയായ കലക്ടറാണ് നോട്ടിസ് നല്‍കിയത്.
പരസ്യം തയാറാക്കിയപ്പോള്‍ തെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെന്ന' തലക്കെട്ടോടെ സുധാകരന് ഫേസ്ബുക്കില്‍ നല്കിയ വിഡിയോ പരസ്യമാണ് വിവാദമായത്. ഈ പരസ്യത്തിനെതിരേ പരാതിയുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു. നോട്ടിസിനു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സതീശന് പാച്ചേനി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."