ചെലവ് ചുരുക്കലില്ല; ഇ-നിയമസഭയ്ക്ക് അധികമായി 10 കോടി
തിരുവനന്തപുരം: ഇ നിയമസഭയ്ക്കായി ഈ വര്‍ഷം 10 കോടി രൂപകൂടി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ ചെലവുകള്‍ ഈ വര്‍ഷം 25 ശതമാനം കുറയ്ക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.
പുതിയ തസ്തികകള്‍ തല്‍ക്കാലമില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും സ്പീക്കര്‍ പ്രഖ്യാപിച്ചിരുന്നു. ചെലവ് 25 ശതമാനം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും സ്പീക്കര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബജറ്റ് വിഹിതമായി അനുവദിച്ച തുകയ്ക്കു പുറമേ, ആവശ്യമുന്നയിച്ചുള്ള നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് അധികമായി പണം അനുവദിച്ചത്. ഇ നിയമസഭയുടെ നിര്‍മാണത്തിനായി 52 കോടി രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികളില്ലാതെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെയാണ് നിര്‍മാണ ജോലികള്‍ മുഴുവന്‍ ഏല്‍പ്പിച്ചത്. പദ്ധതിയുടെ തുടക്കത്തില്‍തന്നെ ആകെ തുകയുടെ 30 ശതമാനം അവര്‍ക്ക് അനുവദിച്ചിരുന്നു. 13 കോടി രൂപ ഇങ്ങനെ നല്‍കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 14 കോടിയും നല്‍കി. ഈ വര്‍ഷം 81 ലക്ഷം രൂപയാണ് ഇ നിയമസഭയ്ക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നത്. അതിനു പുറമേയാണ് 10 കോടി രൂപകൂടി ആവശ്യപ്പെട്ട പ്രകാരം ഇപ്പോള്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."