വേനല്‍മഴ; പനമരത്ത് വ്യാപകനാശം
പനമരം: ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പനമരത്തും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം.
മരങ്ങള്‍ കടപുഴകി വീണ് കരിമ്പുമ്മല്‍ പെട്രോള്‍ പമ്പിന് സമീപവും ആര്യന്നൂര്‍ നടയിലും ഗതാഗത തടസ്സമുണ്ടായി. ഫയര്‍ഫോഴ്‌സെത്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്. പരക്കുനി പ്രദേശത്ത് പുതിയേടത്ത് ഇബ്രാഹിമിന്റെ വീടിന് മുകളിലേക്ക് പുളിമരം കടപുഴകി വീണ് വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ഇടവിടെത്തന്നെ കവുങ്ങുംതൊടി അബൂബക്കറിന്റെ വീടിന്റെ മേല്‍ക്കൂര മുഴുവന്‍ കാറ്റില്‍ നിലംപൊത്തി ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടമുണ്ടായി. ചെറുതും വലുതുമായ നിരവധി മരങ്ങള്‍ മറിഞ്ഞ് വീണ് പലരുടേയും വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. നടവയല്‍ സ്വദേശി പുളിക്കന്‍ ഷാജിയുടെ 26 റബര്‍ മരങ്ങളാണ് കാറ്റില്‍ മറിഞ്ഞ് വീണത്. ഇവിടെ നിരവധി പേരുടെ റബര്‍ മരങ്ങള്‍ നശിച്ചുപോയി. നിരവധി പേരുടെ വാഴകൃഷിയും നശിച്ചുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."