വനം വകുപ്പിലെ സ്ഥലംമാറ്റം പ്രതിഷേധവുമായി എന്‍.ജി.ഒ അസോസിയേഷന്‍
മാനന്തവാടി: വനം വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതിഷേധവുമായി നോര്‍ത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുടെ മുന്‍പിലെത്തി. പൊതു സ്ഥലമാറ്റം നിലവിലില്ല.
എല്ലാ സ്ഥലംമാറ്റ ഉത്തരവുകള്‍ക്കും കരട് ലിസ്റ്റ് ഇറക്കി ആക്ഷേപങ്ങള്‍ അറിയിക്കാന്‍ സമയം അനുവദിക്കാറുണ്ട്. വനിതാ ജീവനക്കാരിക്ക് അപേക്ഷയില്‍ മുന്‍ഗണന നല്‍കണമെന്നും വ്യവസ്ഥയുണ്ട്. വനം വകുപ്പിലെ അന്യായമായ സ്ഥലം മാറ്റങ്ങള്‍ പുനപരിശോധിക്കണമെന്നും നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
നോര്‍ത്ത് വയനാട് ഡിവിഷന്‍ ഓഫിസിലെ വനിതാ ജീവനക്കാരി പനമരം സ്വദേശി പി.എസ് ശാരികയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൗത്ത് വയനാട് വനം ഡിവിഷനിലേക്ക് സ്ഥലം മാറ്റിയെന്നാരോപിച്ചാണ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഉമാശങ്കര്‍, വി.ബി സത്യന്‍, മോബിഷ് പി തോമസ്, പി.ജി മത്തായി, സി.ജി ഷിബു, കെ.ടി ഷാജി, പി.എച്ച് അഷ്‌റഫ് ഖാന്‍, യൂസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധിഷേധം.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥലം മാറ്റിയതെന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥലം മാറ്റ ഉത്തരവ് 10 ദിവസത്തേക്ക് താല്‍കാലികമായി റദ്ദ് ചെയ്തതായും ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."