HOME
DETAILS

ഇറാനെതിരായ ആയുധ ഉപരോധം നീക്കുന്നത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കും: സഊദി

  
backup
August 21 2020 | 02:08 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%86%e0%b4%af%e0%b5%81%e0%b4%a7-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%a8

 

ജിദ്ദ: ഇറാനെതിരായ ആയുധ ഉപരോധം എടുത്തുകളയുന്നത് മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന് സഊദി മന്ത്രിസഭാ യോഗം വിലയിരുത്തി. വിദേശത്ത് നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഇറാനെ തടയുന്ന യു.എന്‍ ഉപരോധം വരുന്ന ഒക്ടോബര്‍ 18ന് അവസാനിക്കുകയാണ്. ഉപരോധം അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള അമേരിക്കയുടെ നീക്കം യു.എന്‍ രക്ഷാ സമിതിയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു.
യുറേനിയം സമ്പുഷ്ടീകരണം ചൂണ്ടിക്കാട്ടി 2007ലാണ് ഇറാനെതിരേ ലോകരാജ്യങ്ങള്‍ ആയുധ ഉപരോധം കൊണ്ടുവന്നത്. ഇതു പ്രകാരം ഇറാന് വിദേശത്തു നിന്നും ആയുധങ്ങള്‍ വാങ്ങുവാനോ ശേഖരിക്കുവാനോ സാധിക്കില്ല. ഇത് അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള യു.എന്‍ രക്ഷാസമിതി വോട്ടെടുപ്പ് പരാജയപ്പെട്ടതോടെയാണ് ഉപരോധം ഒക്ടോബര്‍ 18ന് അവസാനിക്കുന്നത്. ഇത് മേഖലയില്‍ പ്രശ്‌നം കലുഷിതമാക്കുമെന്ന നിലപാടിലാണ് സഊദി. അതേ സമയം മേഖലയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍നിന്ന് ഇറാന് കൂച്ചുവിലങ്ങിടുന്നതിന് സഹായകമായ ഏതു നടപടികളെയും സഊദി അറേബ്യ പിന്തുണക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
മുന്‍കരുതല്‍ നടപടികളെല്ലാം കണിശമായി പാലിച്ച് സുരക്ഷിതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കപ്പെട്ടതിലും തീര്‍ഥാടകരുടെ എണ്ണം കുറക്കാനുള്ള തീരുമാനത്തെ ആഗോള മുസ്‌ലിംകളും സംഘടനകളും സ്ഥാപനങ്ങളും സ്വാഗതം ചെയ്തതിലും മന്ത്രിസഭാ യോഗം അഭിനന്ദനം അറിയിച്ചു. ഇസ്‌ലാമിനും ലോക മുസ്‌ലിംകള്‍ക്കും സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഏതു സാഹചര്യത്തിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാനുള്ള സഊദിയുടെ കഴിവിനുള്ള തെളിവാണിതെന്നും യോഗം ചൂണ്ടിക്കാട്ടി. യെമനില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാനുള്ള ഏറ്റവും മികച്ച പോംവഴിയാണ് റിയാദ് കരാറെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  a month ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  a month ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  a month ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  a month ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  a month ago