ലീഗിന്റെ മതേതര നിലപാടിന് വന്‍ ജനസമ്മതി: പി.കെ കുഞ്ഞാലിക്കുട്ടി
നടുവണ്ണൂര്‍: മുസ്‌ലിം ലീഗിന്റെ മതേതര നിലപാടിന് ലഭിച്ച ജനസമ്മതിയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടിപ്പിലുണ്ടായ വന്‍വിജയമെന്ന് നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി അസഹിഷ്ണുതയാണ് വച്ചുപുലര്‍ത്തുന്നത്. അത്തരം രീതി ലീഗിനും യു.ഡി.എഫിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഉള്ള്യേരിയില്‍ നിര്‍മിച്ച ഒ.സി സ്മാരകസൗധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.സി ഓര്‍മപുസ്തകം മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. ദുബൈ കെ.എം.സി.സി ജില്ലാ ജന. സെക്രട്ടറി സാജിദ് കോറോത്ത് ഏറ്റുവാങ്ങി. റിലീഫ് സെല്ലിലേക്കുള്ള ആംബുലന്‍സ് മൗജബ് മാജിദ് സാലിം അല്‍ ദോസ്തി കുവൈത്ത് സമര്‍പ്പിച്ചു.
സി.പി മുഹമ്മദ്-പി.കെ അഷറഫ് സ്മാരക ഓഡിറ്റോറിയം, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കൗണ്ടര്‍, ടി.എച്ച് അസ്സന്‍കുട്ടി ഹാജി വിദ്യാഭ്യാസ സെന്റര്‍, ചകുമ്മായപ്പുറത്ത് കോയോട്ടി ഹാജി സ്മാരക ഗ്രന്ഥാലയം, എന്‍.വി അഹമ്മദ് ഹാജി സ്മാരക ട്രസ്സ് എന്നിവ യഥാക്രമം പി.കെ.കെ ബാവ, എം.കെ രാഘവന്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, ഉമര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.പാറക്കല്‍ അബു ഹാജി അധ്യക്ഷനായി.
യു.സി രാമന്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, എന്‍. നാരായണന്‍ കിടാവ്, റഹീം എടത്തില്‍, ബഷീര്‍ നൊരവന, നാസര്‍ എസ്റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം, മിസ്ഹബ് കീഴരിയൂര്‍, സാജിദ് നടുവണ്ണൂര്‍, ടി. ഗണേഷ്ബാബു, നിസാര്‍ ചേലേരി, ഷുക്കൂര്‍ തയ്യില്‍, ഇബ്രാഹിം എളേറ്റില്‍, കുഞ്ഞമ്മദ് പുറക്കാട്, വി.എം സുരേഷ് ബാബു, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, ടി. നിസാര്‍, സിറാജ് ചിറ്റടത്ത്, പാറയ്ക്കല്‍ മുഹമ്മദ്‌കോയ, കെ.ടി.പി അബ്ദുറഹ്മാന്‍, നജീബ് കക്കഞ്ചേരി, ഷഫീഖ് മാമ്പൊയില്‍, പി.ടി അന്‍വര്‍, ഒ.സി റഷീദ്, ഒ.കെ മുഹമ്മദലി, പി.എം മോയി, വി.വി ഷാഹിര്‍, ഷബാബ് ഉള്ള്യേരി, പി. ഫായിസ്, പി.കെ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."