പീഡനക്കേസ്: മൊഴി നല്കാന് ഹാജരാകാതെ ബി.ജെ.പി എം.എല്‍.എ
ഡെറാഡൂണ്‍: പീഡനക്കേസില്‍ പൊലിസ് കേസെടുത്തതിനു പിന്നാലെ മൊഴി രേഖപ്പെടുത്തലിന് ഹാജരാകാതെ ഉത്തരാഖണ്ഡിലെ ബി.ജെ.പി എം.എല്‍.എ. സംസ്ഥാനത്തെ ബി.ജെ.പി നേതാവും നിയമസഭാംഗവുമായ മഹേഷ് സിങ് നേഗിയാണ് കഴിഞ്ഞ ദിവസം പൊലിസിനു മുന്പില് ഹാജരാകാതിരുന്നത്. തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും അതിനാലാണ് ഹാജരാകാത്തതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
എം.എല്‍.എ തന്നെ ബലാത്സംഗം ചെയ്തതായും തന്റെ കുട്ടിയുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീ പരാതി നല്‍കിയിരുന്നത്. തുടര്‍ന്നു കേസെടുത്ത പൊലിസ് മൊഴി രേഖപ്പെടുത്തുന്നതിനായി നേഗിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അനാരോഗ്യം കാരണം ഹാജരാകാനാകില്ലെന്നും ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി രേഖപ്പെടുത്തലിന് എത്താമെന്നും കാണിച്ച് നേഗി ഡി.ജി.പിക്കു കത്തെഴുതിയത്. നേരത്തെ, നേഗിയുടെ ഭാര്യ പരാതിക്കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍, ബ്ലാക്ക്മെയില്‍ ചെയ്യുന്നെന്നാരോപിച്ച് പരാതിക്കാരിക്കെതിരേ തന്റെ ഭാര്യ തെളിവുകള്‍വച്ച് പരാതി നല്‍കിയിരുന്നെന്നും എന്തുകൊണ്ടാണ് അതില്‍ അറസ്റ്റ് നടക്കാത്തതെന്നും ഡി.ജി.പിക്കെഴുതിയ കത്തില്‍ എം.എല്‍.എ ചോദിക്കുന്നുണ്ട്. എം.എല്‍.എയുടെ ഭാര്യ പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു 2016 മുതല്‍ 2018 വരെ പലതവണ ംെ.എല്‍.എ തന്നെ പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ പിതാവ് അദ്ദേഹമാണെന്നും ആരോപിച്ച് സ്ത്രീ പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."