എസ്.കെ.എസ്.എസ്.എഫ് ഷീ സ്‌കില്‍ കോഴ്‌സ ഇതുവരെ പൂര്‍ത്തിയാക്കിയത് 50,000ത്തിലധികം സ്ത്രീകള്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ഷീ സ്‌കില്‍സ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇതുവരെ പൂര്‍ത്തിയാക്കിയത് 50,000 ത്തിലധികം സ്ത്രീകള്‍. സഹോദരിമാര്‍ക്കായി എസ്.കെ.എസ്.എസ്.എഫിന്റെ ഉപവിഭാഗമായ ഇസ്‌ലാമിക് ഫാമിലി ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് സംവിധാനിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 60,000 ത്തിലധികം സഹോദരിമാരാണ് കോഴ്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവും ജനകീയമായ സര്‍ടിഫിക്കറ്റ് കോഴ്‌സാണിതെന്ന് സംഘാടകര്‍ പറഞ്ഞു.
സഹോദരിമാര്‍ അറിഞ്ഞിരിക്കേണ്ട ഇസ്‌ലാമികമായ ചിട്ടകളും ക്രമീകരണങ്ങളും അറിവുകളും ഉള്‍കൊള്ളിച്ചിരിക്കുന്ന കരിക്കുലമാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുടുംബം, ആരോഗ്യം, നേര്‍വഴി എന്നീ വിഷയങ്ങളിലായി മൂന്ന് മൊഡ്യൂളുകളായാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.
കുടുംബം, ഭാര്യയുടെ കടമകള്‍, സന്താന പരിപാലനം, മര്യാദകള്‍, വിവാഹം, വിവാഹമോചനം എന്നിവ ആദ്യ മൊഡ്യൂളിലും ആര്‍ത്തവം, ഗര്‍ഭധാരണം, പരിചരണം, പ്രഥമ ശുശ്രൂഷ എന്നിവ രണ്ടാം മൊഡ്യൂളിലും, വ്യക്തികള്‍, ബാധ്യതകള്‍, അവകാശങ്ങള്‍, ടൈം മാനേജ്‌മെന്റ്, സല്‍സരണി, വാര്‍ധക്യം, കുടുംബ ബജറ്റ് എന്നിവ മൂന്നാം മൊഡ്യൂളുമാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ആദര്‍ശം എന്ന പ്രത്യേക മൊഡ്യൂളും കോഴ്‌സിന്റെ ഭാഗമാണ്.
ഇന്നലെ വൈകീട്ടായിരുന്നു കോഴ്‌സ് പരീക്ഷയുടെ അവസാന ദിവസം. എന്നാല്‍ നിരവധി പേര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി പരീക്ഷയുടെ അവസാന തീയതി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. 23ാം തീയതി വൈകീട്ട് നാല് മണിക്ക് പരീക്ഷയുടെ സമയം അവസാനിക്കുകയെന്ന് ഐ.എഫ്.സി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
മൊബൈല്‍ നമ്പറും ജനന തീയതിയും നല്‍കി രജിസ്റ്റര്‍ ചെയ്ത ശേഷം വരുന്ന ഒ.ടി.പി കോഡും മറ്റു വിവരങ്ങളും നല്‍കിയ ശേഷം പരീക്ഷ എഴുതാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കോഴ്‌സിന് വേണ്ടി തയാറാക്കിയ പഠന സാമഗ്രികള്‍ വായിച്ച ശേഷമാണ് പരീക്ഷ എഴുതുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."