കാടത്തം നിറഞ്ഞ പ്രവര്‍ത്തനം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ എട്ടിടത്ത് നടന്ന സ്‌ഫോടനങ്ങളില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇത്തരം കാടത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും മോദി വ്യക്തമാക്കി.
നിഷ്‌കളങ്കരായ ജനങ്ങള്‍ക്കു നേരെയുള്ള വിവേചനരഹിതമായ ആക്രമണങ്ങള്‍ക്കു പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ല. ശ്രീലങ്കയ്‌ക്കൊപ്പം മുഴുവന്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഇന്ത്യയുണ്ടാകുമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ശ്രീലങ്കന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷനറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുകയാണെന്നും സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി.
അസഹിഷ്ണുത, മതഭ്രാന്ത്, ഭീകരത എന്നിവയ്ക്ക് അതിര്‍വരമ്പുകളില്ലെന്നാണ് ആക്രമണം വ്യക്തമാക്കുന്നതെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. സുന്ദരമായ ആ പ്രദേശത്തെ നശിപ്പിച്ച് നടന്ന ആക്രമണങ്ങളില്‍ ഇരയായവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഹെല്‍പ്പ്‌ലൈന്‍ തുറന്നു
സ്‌ഫോടനത്തിടയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്കുവേണ്ടി കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഓഫിസില്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
+94777903082,+94112422788,+94112422789, +94112422789 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു.
ശ്രീലങ്കയിലെ ഏതാവശ്യത്തിനും ഈ നമ്പറുകള്‍ ഉപയോഗപ്പെടുത്താമെന്ന് വിദേശകാര്യമന്ത്രി സുഷമ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."