'ഹിന്ദു ഭീകരത' എന്ന് ആദ്യം പറഞ്ഞ ആര്‍.കെ സിങ്ങിനെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കി; 'ഹിന്ദു ഭീകരത' എന്നല്ല, സംഘി ഭീകരത എന്നാണ് ഞാന്‍ പറഞ്ഞതെന്നും ദിഗ് വിജയ് സിങ്
ഭോപാല്‍: 'ഹിന്ദു ഭീകരത' എന്ന പദം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും സംഘിഭീകരത എന്നാണ് പറഞ്ഞതെന്നും ഹിന്ദു ഭീകരത എന്ന പ്രയോഗം ആദ്യം കൊണ്ടുവന്നയാളെ ബി.ജെ.പി കേന്ദ്രമന്ത്രിയാക്കിയെന്നും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിങ്. എക്കണോമിക് ടൈംസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിഗ് വിജയ് സിങ്. 'ഹിന്ദു ഭീകരത' എന്നു ആദ്യം പ്രയോഗിച്ചത് നിങ്ങളാണെന്ന് ബി.ജെ.പി പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി: 'ഒരിക്കലുമല്ല, ഞാന്‍ സംഘി ഭീകരത എന്നാണ് ഉപയോഗിച്ചത്. ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല. അത് ഹൈന്ദവതത്വങ്ങള്‍ക്കു വിരുദ്ധമാണ്'- ദിഗ് വിജയ് പറഞ്ഞു.
[caption id="attachment_726481" align="aligncenter" width="630"] മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്[/caption]
മലേഗാവ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യാ സിങ്ങിനെ ബി.ജെ.പി ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഒരിക്കലൂടെ 'ഹിന്ദു ഭീകരത' പ്രയോഗം ചര്‍ച്ചയായത്. മലേഗാവിനെ കൂടാതെ സംഝോത, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, നന്ദേഡ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലെ സംഘ്പരിവാര്‍ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഏറ്റവുമധികം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു ദിഗ്‌വിജയ്. ഇസാഹചര്യത്തില്‍ ഹിന്ദുക്കളെ ഭീകരര്‍ എന്നാരോപിച്ചയാളാണ് ദിഗ്‌വിജയ് എന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തിവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യമായി 'ഹിന്ദു ഭീകരത' എന്ന പ്രയോഗം നടത്തിയത് അക്കാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.കെ സിങ് ആണ്. അദ്ദേഹത്തിനാവട്ടെ ബി.ജെ.പി ലോക്‌സഭാ ടിക്കറ്റ് നല്‍കി കേന്ദ്രമന്ത്രിയാക്കി. ആ സമയത്ത് ഞാനും കോണ്‍ഗ്രസ്സിന്റെ മറ്റൊരു നേതാവായ ജനാര്‍ദ്ദനന്‍ ദ്വിവേദിയും ആ പരാമര്‍ശം പാടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നിരിക്കെ എന്തിനാണ് ബി.ജെ.പി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത്. മറ്റുചില ആളുകളും ഈ പ്രയോഗം നടത്തിയിട്ടുണ്ട്. അവര്‍ക്കും ബി.ജെ.പി ചില പദവികള്‍ നല്‍കിയിട്ടുണ്ടെന്നും ദിഗ്‌വിജയ് ആരോപിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."