'ഭരണകൂട വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തല്‍ അനിവാര്യം'
കട്ടാങ്ങല്‍: രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഭരണകൂട വര്‍ഗ്ഗീയതക്കെതിരെ മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്ന് പ്രമുഖപത്ര പ്രവര്ത്തകന് സി.പി സൈതലവി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പാരമ്പര്യം മതേതരത്വവും ജനാധിപത്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. കട്ടാങ്ങലില്‍ ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച 'വെല്ലുവിളികള്‍ നേരിടുന്ന ഇന്ത്യന്‍ മതേതരത്വം' എന്ന വിഷയിത്തിലുള്ള സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ലീഗ് സെക്രട്ടറി കെ.എ കാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം ഉസ്സയിന് അദ്ധ്യക്ഷനായി. സ്വാലിഹ് ഹുദവി വളാഞ്ചേരി പ്രാര്‍ഥന നടത്തി. കെ.പി കോയ, എന്‍.പി ഹംസ മാസ്റ്റര്‍, ടി.ടി മൊയ്തീന് കോയ, പി. ആലിക്കുഞ്ഞി, പി.ടി.എ റഹ്മാന്, എന്‍.പി ഹമീദ് മാസ്റ്റര്‍, ഹക്കീം മാസ്റ്റര്‍, കുഞ്ഞിമരക്കാര്‍, ശിഹാബ് പാലക്കുറ്റി, ടി.ടി അബ്ദുള്ള, സി.ബി ശ്രീധരന്, ഇസ്മാഈല്‍ മാസ്റ്റര്‍, സിറാജ് ഈസ്റ്റ് മലയമ്മ, അഫ്സല്, പി. റജീബ്, ടി .പി നിയാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."